ആറുദിവസം പ്രായം ഉള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു: മാതാപിതാക്കളുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (20:50 IST)
ആറുദിവസം പ്രായം ഉള്ള കുഞ്ഞിനെ 3.6 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കളുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. ആറ് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിയിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളും കൂടി ചേര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നാതാണ് കൂടുതല്‍ ഞെട്ടിക്കുന്നത്. ഡല്‍ഹി സ്വദേശികളായ ഗോവിന്ദ് കുമാര്‍, പൂജ ദേവി എന്നിവരാണ് അറസ്റ്റിലായ കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇവരെ കൂടാതെ 4 പേരെകൂടി പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 40000 രൂപുടെ നാല് ചെക്കുകളും 15000 രൂപയും പോലിസ് പിടിച്ചെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :