കാഴ്ച പോകും, തലച്ചോറിനെ ബാധിച്ചാല്‍ മരണം ഉറപ്പ്; ഭീഷണിയായി ബ്ലാക് ഫംഗസ്

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 10 മെയ് 2021 (13:20 IST)

ആരോഗ്യരംഗത്ത് വന്‍ ഭീഷണി ഉയര്‍ത്തി ബ്ലാക് ഫംഗസ്. കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ഗുരുതര ആരോഗ്യപ്രശ്‌നമാണ് ബ്ലാക് ഫംഗസ്. കോവിഡ് ഭേദമായവരിലും ഇത് കാണപ്പെടുന്നു. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലാക് ഫംഗസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം.

Must Read:
എന്താണ് ബ്ലാക് ഫംഗസ്? അറിയേണ്ടതെല്ലാം

ചര്‍മ്മത്തിലാണ് ബ്ലാക് ഫംഗസ് ആദ്യം കാണപ്പെടുന്നത്. പിന്നീട് ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. തലച്ചോറിനെയും ശ്വാസകോശത്തെയും ബ്ലാക് ഫംഗസ് ബാധിക്കും. കാഴ്ച നഷ്ടപ്പെട്ടേക്കാം. തലച്ചോറിനെ ബാധിച്ചാല്‍ മരണം ഉറപ്പ്. ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുക. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ബ്ലാക് ഫംഗസിനു കാരണമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :