Daily Horoscope
✕

ആരാധകർക്ക് സന്തോഷ വാർത്ത; നെയ്മർ ഉടൻ തിരിച്ചെത്തും

Written By Sumeesh
Updated: ശനി, 31 മാര്‍ച്ച് 2018 (11:38 IST)
കഴിഞ്ഞ മാസം മാഴ്‌സെയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രസീൽ സൂപ്പർതാരം നെയ്മർ ഉടൻ മടങ്ങിയെത്തുമെന്ന് പിഎസ്ജി പരിശീലകന്‍ ഉനയ് എംറി. കാലിനേറ്റ പരിക്ക് സുഖപ്പെടാൻ മൂന്നുമാസമെങ്കിലും വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. 
 
എന്നാൽ താൻ നെയ്മറുമായി ഫോണിൽ സംസാരിച്ചിരുന്നു. നെയ്മർ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നും പരിക്കുകളിൽ നിന്നും ഏകദേശം മോചിതനായതായി താരം അറിയിച്ചതായും ഉനയ് എംറി വ്യക്തമാക്കി. 
 
കാന്‍ എഫ്‌സിയുമായി അടുത്തമാസം 18ന് നടക്കുന്ന മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കിനെ തുടർന്ന് പി എസ് ജിയുടെ നാല് ക്ലബ്ബ് മത്സരങ്ങളും ബ്രസീലിന്റെ  രണ്ട് സൗഹൃദ മത്സരങ്ങളും താരത്തിനു നഷ്ടമായിരുന്നു. ഇപ്പോൾ ജന്മനാടായ ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള തന്റെ വീട്ടിൽ വിശ്രമത്തിലാണ് നെയ്മർ.

Vaibhav Sooryavanshi : നീ ഡബിൾ സെഞ്ചുറി കണ്ടിട്ടുണ്ടോ?, 52 പന്തിൽ ഇരട്ടസെഞ്ചുറി.. എന്താ വൈഭവെ ഇത് ബാറ്റോ പാറ്റൺ ടാങ്കോ?

ഇതാണോ ക്യാപ്റ്റൻസി, ഡ്രസ്സിംഗ് റൂമിൽ പറയാനുള്ളത് അവിടെ പറയണം, തിലക് വർമയ്ക്കെതിരെ പൊട്ടിത്തെറിച്ച് അജിങ്ക്യ രഹാനെ

യുഎഇക്കെതിരെ വൈഭവ് മോന്റെ കുക്കിങ് : 28 പന്തില്‍ സെഞ്ചുറി, ലിസ്റ്റ് എയിലെ അതിവേഗ റെക്കോര്‍ഡ് ഇനി 15കാരന്റെ പേരില്‍

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എല്ലാം കാണുക

ഇതൊരു വലിയ പ്രവചനമാണ്, അടുത്ത 5 വർഷത്തിൽ ലാറയുടെ റെക്കോർഡ് വൈഭവ് തകർക്കും, ടെസ്റ്റിൽ ആദ്യത്തെ 500 കുറിക്കും : കെവിൻ പീറ്റേഴ്സൺ

സിറാജെവിടെ?, നന്നായി പോകുന്ന ടീമിനെ ഇങ്ങനെ നശിപ്പിക്കണോ?, ടെസ്റ്റ് ഫോർമാറ്റിലെ പരിശീലകസ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റണം, വിമർശനം കനക്കുന്നു

എങ്ങനെ സാധിക്കുന്നു, ടെസ്റ്റ് കരിയറിലെ 33 ടെസ്റ്റുകളും 33 വ്യത്യസ്ത വേദിയിൽ, അപൂർവ റെക്കോർഡുമായി ജയ്സ്വാൾ

നാണംകെട്ട് ഓസ്‌ട്രേലിയ; മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം

സെഞ്ചുറിക്ക് പിന്നാലെ 7 വിക്കറ്റ് നേട്ടവും,ബംഗ്ലാദേശിനെതിരെ ലോക റെക്കോർഡ് കുറിച്ച് വിയാൻ മുൾഡർ

അടുത്ത ലേഖനം
Show comments