കൽക്കി അത്ര ‘കലക്കിയില്ല’, നിരാശപ്പെടുത്തി; ഒരു ആവറേജ് അനുഭവം മാത്രം !

ചീറ്റിയ മാസ് മസാല മൂവിയോ? - ഭാവിയെന്ത്, കണ്ടറിയണം

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (17:21 IST)
തീ പാറുന്ന ടീസറുമായി ജനശ്രദ്ധയാകർഷിച്ച സിനിമയായിരുന്നു കൽക്കി. കൽക്കിയവതാരത്തിന് ഇന്ന് തുടക്കമായി. മാർക്കിടാൻ വരുന്നവർക്ക് വേണ്ടിയുള്ള സിനിമയല്ല.കയ്യടിക്കാനും വിസിലടിക്കാനും രോമാഞ്ചിഫിക്കേഷൻ സീനുകൾ കാണാൻവേണ്ടിയും നിങ്ങൾക്ക് തീയേറ്ററിലോട്ട് വരാം എന്നായിരുന്നു നടൻ ടൊവിനോ തോമസ് പറഞ്ഞിരുന്നത്.

എന്നാൽ, മാർക്കിട്ടില്ലെങ്കിലും ആദ്യാവസാനം കൈയ്യടിക്കാനോ രോമാഞ്ചിഫിക്കേഷൻ ആകാനോ ഉള്ള ഒരു അനുഭവം അല്ല നൽകുന്നത്. ഒരു കട്ട ടൊവിനോ ഫാൻസിന് അല്ലാതെയുള്ള സിനിമാ പ്രേക്ഷകർക്ക് പക്ഷേ അത്രകണ്ട് കിടിലൻ അനുഭവമല്ല കൽക്കി നൽകുന്നത്. തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ആവറെജ് സിനിമ അനുഭവം മാത്രമാണ് സാധാരണക്കാരായ പ്രേക്ഷകർക്ക് കൽക്കി നൽകുന്നത്.

പ്രവീണ്‍ പ്രഭാരത്തിന്റെ സംവിധാനം തരക്കേടില്ല. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഭാവി തീരുമാനിക്കുക ഫാമിലി പ്രേക്ഷകർ ആകും. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. അറിഞ്ഞ് പണിയെടുത്തത് പശ്ചാത്തല സംഗീതം ഒരുക്കിയ ജെയ്ക്സ് ബിജോയ് ആണ്.

നഞ്ചൻ‌കോട്ട് എന്ന പ്രദേശത്തെ നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കിടയിലേക്ക് ഇടിയൻ പോലീസ് ആയി കൽക്കിയെന്ന ടോവിനോ എത്തുന്നതാണ് കഥ. മാസ് ലുക്കിലുള്ള ടൊവിനോയുടെ രംഗപ്രവേശനം അതിഗംഭീരമായിരുന്നു. കൽക്കിയുടെ സഹപ്രവർത്തകരും പൊളിച്ചടുക്കി. പ്രധാന വില്ലനായി എത്തിയവരടക്കം തരക്കേടില്ലാതെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ സംയുക്തയുടെ വില്ലത്തി റോൾ ഒരു കല്ലുകടിയായി മാറി.

ബാൿഗ്രൌണ്ട് മ്യൂസിക് അപാരമായിരുന്നു. മികച്ചതെന്ന് തന്നെ പറയാം. ഓഓ സീനിലേയും ബി ജി എം വേറെ ലെവൽ ആയിരുന്നു. ട്രൈലെർ കണ്ടു ഊഹിച്ച കഥ തന്നെയാണ് ചിത്രം പറയുന്നത്. ആദ്യപകുതി മാസ് മസാല എന്റർടെയ്നർ ആയി തകർത്തപ്പോൾ രണ്ടാം പകുതിയിൽ എല്ലാം തകിടം മറിയുകയായിരുന്നു. ക്ലീഷേകൾ നിറഞ്ഞ കഥാസന്ദർഭങ്ങളായിരുന്നു മിക്കതും. ഫാമിലി പ്രേക്ഷകർക്ക് പടം ഇഷ്ടമാവുകയാണെങ്കിൽ കത്തിക്കയറുമെന്ന കാര്യത്തിൽ സംശയമില്ല.
(റേറ്റിംഗ്: 3/5)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു