Daily Horoscope
✕

Vettaiyan OTT Release Date: തിയറ്ററുകളില്‍ ഓളമായില്ല ! വേട്ടയ്യന്‍ ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്രയെന്നോ?

ഇന്നലെ (ഒക്ടോബര്‍ 23) വരെയുള്ള കണക്കുകള്‍ പ്രകാരം വേട്ടയ്യന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത് 140 കോടിയാണ്

Updated: വ്യാഴം, 24 ഒക്‌ടോബര്‍ 2024 (09:45 IST)
Vettaiyan OTT Release Date: രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത 'വേട്ടയ്യന്‍' ഒടിടിയിലേക്ക്. തിയറ്റര്‍ റിലീസില്‍ പ്രതീക്ഷിച്ച പോലെ വിജയമാകാന്‍ സാധിക്കാത്തതാണ് രജനി ചിത്രം അതിവേഗം ഒടിടിയില്‍ എത്താന്‍ കാരണം. ഒക്ടോബര്‍ 10 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. തിയറ്ററിലെത്തി കൃത്യം ഒരു മാസമാകുമ്പോള്‍ വേട്ടയ്യന്‍ ഒടിടിയിലും എത്തും. നവംബര്‍ രണ്ടാം വാരമായിരിക്കും വേട്ടയ്യന്റെ ഒടിടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്യുക. 
 
ഇന്നലെ (ഒക്ടോബര്‍ 23) വരെയുള്ള കണക്കുകള്‍ പ്രകാരം വേട്ടയ്യന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത് 140 കോടിയാണ്. റിലീസ് ചെയ്തു 14-ാം ദിവസമായ ഇന്നലെ 1.65 കോടി കളക്ട് ചെയ്‌തെന്നാണ് കണക്കുകള്‍. വേള്‍ഡ് വൈഡായി 240 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. തമിഴ്‌നാട്ടില്‍ അടക്കം തണുപ്പന്‍ പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇതാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ ഇടിയാന്‍ കാരണം. 
 
രജനിക്കൊപ്പം അമിതാഭ് ബച്ചനും വേട്ടയ്യനില്‍ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും ഹിന്ദി പതിപ്പിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലയാളത്തില്‍ നിന്ന് മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍ എന്നിവരും വേട്ടയ്യനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പൊലീസ് വേഷത്തിലാണ് രജനി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊലീസ് എന്‍കൗണ്ടറാണ് സിനിമയിലെ പ്രധാന പ്രമേയം. 

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

ബിജെപി വന്നു, കോർപറേഷൻ നശിച്ചു; വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് വൃത്തിയാക്കാത്തത് !

തിരുപ്പറങ്കുന്ദ്രം ദീപത്തൂണിൽ നാളെ വിളക്ക് തെളിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു, സുരക്ഷ സി.ആർ.പി.എഫിന്

ന്യൂനമർദ്ദ പാത്തി, മറ്റന്നാൾ ചക്രവാതചുഴി; കേരളത്തിൽ മഴ തുടരും

'സ്വസ്ഥമായി ജീവിക്കാൻ മനുഷ്യർക്ക് അവകാശമുണ്ട്, ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ വേണം'; ചക്കക്കൊമ്പൻ വിഷയത്തിൽ മീനാക്ഷി

ലോക്സഭയിൽ തമിഴ്‌നാടിന് 7.2 ശതമാനം സീറ്റ് വിഹിതം ഉറപ്പ് നൽകിയാൽ മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കും, ഡിഎംകെ യൂടേണോ?

അടുത്ത ലേഖനം
Show comments