Daily Horoscope
✕

യുവാവിന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചുകൊടുത്തത് രേവതിക്കെന്ന് വെളിപ്പെടുത്തല്‍

മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു

Updated: വ്യാഴം, 29 ഓഗസ്റ്റ് 2024 (14:35 IST)
Renjith

സംവിധായകന്‍ രഞ്ജിത്ത് തന്റെ നഗ്നചിത്രങ്ങള്‍ നടി രേവതിക്കു അയച്ചുകൊടുത്തെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. രഞ്ജിത്തിനെതിരെ പീഡന പരാതി ഉന്നയിച്ച യുവാവ് തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. പൊലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പീഡന പരാതി നല്‍കിയത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡനത്തിനു ഇരയാക്കിയെന്നാണ് യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 
 
മമ്മൂട്ടി നായകനായ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം. രണ്ട് ദിവസം കഴിഞ്ഞ് രാത്രി 10 മണിയോടെ താജ് ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ രഞ്ജിത്ത് പറഞ്ഞെന്നും അവിടെ വെച്ചാണ് പീഡനം നടന്നതെന്നും യുവാവ് പറയുന്നു. 
 
മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി. 
 
' മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് എന്നോടു നഗ്നനായി നില്‍ക്കാന്‍ പറഞ്ഞു. ആ സമയത്ത് രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ആ പേര് ഞാന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. നടി രേവതിയായിരുന്നു അത്. രേവതി ആണെന്നാണ് എന്നോടു പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിനു ബന്ധമുണ്ടോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോസ് എടുത്തിട്ട് അവര്‍ക്ക് അയക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു 'ആര്‍ക്കാണ് അയക്കുന്നത്' എന്ന്. അപ്പോള്‍ പറഞ്ഞു രേവതിക്കാണ് അയക്കുന്നത്. രേവതിക്ക് നിന്നെ കണ്ടിട്ട് ഇഷ്ടമായി എന്നൊക്കെ,' പരാതിക്കാരനായ യുവാവ് വെളിപ്പെടുത്തി. 
 
അതേസമയം ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിളിച്ച ശേഷം രഞ്ജിത്ത് തന്നോടു മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ഇതേ തുടര്‍ന്നാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. 

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കോൺഗ്രസ്

പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ

ഇന്ത്യ വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷത്തെ ഒഴിവാക്കുന്നുവെന്ന് യുഎസ് സമിതി, സൂക്ഷിക്കേണ്ട രാജ്യമെന്ന് ആരോപണം

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതർ: ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി

മന്ത്രിസഭാ തർക്കതിൽ വി ഡി സതീശനെതിരെ സംസാരിച്ചവർക്ക് നേരെ സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

അടുത്ത ലേഖനം
Show comments