‘അവർ രണ്ട് പേരും താരങ്ങളാണ്”: ഭാര്യയല്ലാതെ തന്നെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് പൃഥ്വിരാജ്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (12:18 IST)
പൃഥ്വിരാജ് എന്ന നടൻ ഇപ്പോൾ മലയാളികൾക്കെല്ലാം പ്രിയങ്കരനാണ്. നിലപാടുകളിൽ കള്ളം ചേർക്കാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. ഇപ്പോൾ നടനിൽ നിന്നും സംവിധായകൻ എന്ന നിലയിലേക്ക് കൂടി ഉയർന്നിരിക്കുകയാണ് പൃഥ്വി. ഇപ്പോഴിതാ, ഭാര്യ അല്ലാതെ തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള രണ്ട് സ്ത്രീകളെ കുറിച്ച് പറയുകയാണ് താരം.

‘ട്രിവാന്‍ഡ്രം ടൈംസി’ന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച്‌ പൃഥ്വി മനസ് തുറന്നത്. അത് സംവിധായിക അഞ്ജലി മേനോനും നടി നസ്രിയ നസിമും ആണെന്ന് പൃഥ്വി വെളിപ്പെടുത്തുന്നു.

ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച് നിൽക്കുകയും അതിൽ തൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുക എന്ന് താരം പറയുന്നു. അത്തരത്തിൽ തന്നെ ആകർഷിച്ച വ്യക്തിയാണ് അഞ്ജലി മേനോൻ. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്. ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഇക്കൂട്ടത്തി രണ്ടാം സ്ഥാനം നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിമിനാണ്. താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :