42 ദിവസങ്ങളായി 'പാല്‍തു ജാന്‍വര്‍' തിയേറ്ററുകളില്‍, സന്തോഷം പങ്കുവെച്ച് നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (16:19 IST)
സിനിമ കണ്ടവരുടെ മനസ്സ് നിറച്ച് 'പാല്‍തു ജാന്‍വര്‍' പ്രദര്‍ശനം തുടരുകയാണ്. 42 ദിവസങ്ങളായി ചിത്രം തിയേറ്ററുകളില്‍. ഓണക്കാലത്ത് കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനും സിനിമക്കായി. സ്വപ്നം കണ്ടു നടന്ന ജോലി നേടാന്‍ ആവാതെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന കിട്ടിയ ജോലി ഒട്ടും സംതൃപ്തിയില്ലാതെ ചെയ്യേണ്ടിവരുന്ന നായിക കഥാപാത്രവും അവന്റെ രസകരമായ നിമിഷങ്ങളും ഒക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

നവാഗത സംവിധായകനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസ് ആണ് നിര്‍മ്മിച്ചത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :