പിടിച്ചു നിന്നല്ലെ പറ്റൂ... മാസ് ലുക്കില്‍ നടന്‍ നവാസ് വള്ളിക്കുന്ന്, ആളാകെ മാറിയെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (15:17 IST)
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് നവാസ് വള്ളിക്കുന്ന്. താരത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.















A post shared by (@navas.vallikkunnu)

2018ല്‍ റിലീസ് ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'എന്ന സിനിമയിലൂടെയാണ് നവാസ് വള്ളിക്കുന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് തിരക്ക് കൂടി.ഇതുവരെ എന്തായിരുന്നോ അതിന്റെ തീര്‍ത്തും വിപരീതമായ ഒരു കഥാപാത്രം നവാസ് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചത് കുരുതി എന്ന ചിത്രത്തിലൂടെ ആയിരുന്നു.
ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് നെഗറ്റീവ് റോളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ചിത്രത്തില്‍ നവാസും അഭിനയിക്കുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :