ബിഗ് ബോസിലേക്ക് അമല ഷാജിയും !

രേണുക വേണു| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (20:32 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല ഷാജി. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് അമല ഷാജി ശ്രദ്ധിക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ വരെ താരത്തിനു ആരാധകരുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ഥിയായി അമല ഷാജിയും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എല്ലാ സീസണിലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു മുഖത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ അമല ഷാജിക്കാണ് ഈ നറുക്ക് വീണിരിക്കുന്നതെന്നാണ് വിവരം.

ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യണ്‍ ഫോളോവേഴ്‌സാണ് അമല ഷാജിക്കുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :