Actress Kanya Bharathi: ചന്ദനമഴ സീരിയലിലെ മായാവതി, പോക്കിരിരാജയിലെ വില്ലത്തി; നടി കന്യാ ഭാരതിയുടെ ജീവിതം ഇങ്ങനെ

1980 ജനുവരി ഒന്നിനാണ് കന്യാഭാരതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ് കഴിഞ്ഞു

രേണുക വേണു| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (08:54 IST)

Kanya Bharathi Personal Life: മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കന്യാ ഭാരതി. ഫാസില്‍ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയില്‍ അമല അവതരിപ്പിച്ച നായികാ കഥാപാത്രമായ മായാ വിനോദിനിയുടെ സുഹൃത്ത് ഹേമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കന്യാ ഭാരതി അഭിനയരംഗത്തേക്ക് എത്തിയത്. പത്തനംത്തിട്ട കുറുമ്പക്കര സ്വദേശിനിയാണ് കന്യാ ഭാരതി.

1980 ജനുവരി ഒന്നിനാണ് കന്യാഭാരതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ് കഴിഞ്ഞു. ഇതു മഞ്ഞുകാലം, ഭാര്യ, ഇലയും മുള്ളും തുടങ്ങിയ സിനിമകളില്‍ കന്യാ ഭാരതി അഭിനയിച്ചു. പവിത്രന്‍ സംവിധാനം ചെയ്ത ബലി എന്ന സിനിമയിലൂടെ നായികയായും കന്യാ ഭാരതി അരങ്ങേറി. സാവിത്രി എന്ന കന്യയുടെ കഥാപാത്രത്തെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനു പരിഗണിച്ചിരുന്നു. അമ്മ അമ്മായിയമ്മ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരിരാജയില്‍ ശ്രദ്ധേയമായ വില്ലത്തി വേഷമാണ് കന്യാ ഭാരതി അവതരിപ്പിച്ചത്. പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ കുഞ്ചുനൂലി, പ്രജാപതിയിലെ ദേവകി എന്നീ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.


സിനിമയേക്കാള്‍ സീരിയലുകളിലാണ് താരം ഇപ്പോള്‍ സജീവം. ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന മാനസി എന്ന സീരിയലിലെ മീര ഐപിഎസ് എന്ന കഥാപാത്രമാണ് താരത്തിനു കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴയിലെ മായാവതിയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. സ്വാമി അയ്യപ്പന്‍, മാനസവീണ, അമ്മ, എന്ന് സ്വന്തം ജാനി തുടങ്ങിയ നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴ് സീരിയലുകളിലും നടി സജീവമാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ...

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!
നേരത്തെ രണ്ട് തവണ ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു ...

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍
കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...