Daily Horoscope
✕

യുറഗ്വായെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

Written By BIJU
Updated: വെള്ളി, 6 ജൂലൈ 2018 (21:47 IST)
യുറഗ്വായെ തകര്‍ത്ത് ലോകകപ്പ് ഫുട്ബോളിന്‍റെ സെമി ഫൈനലില്‍ ഫ്രാന്‍സ് ഇടം പി‌ടിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുറഗ്വായെ ഫ്രാന്‍സ് വീഴ്ത്തിയത്. ശക്തമായ പ്രതിരോധനിരയുണ്ടായിരുന്നെങ്കിലും ഫ്രാന്‍സിന്‍റെ ആക്രമണത്തെ തടുത്തുനിര്‍ത്താന്‍ യുറഗ്വായ്ക്ക് കഴിഞ്ഞില്ല. 
 
മത്സരത്തിന്‍റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകള്‍ നേടിയാണ് ഫ്രാന്‍സ് ലോകകപ്പിന്‍റെ ആദ്യ സെമിഫൈനലിസ്റ്റുകളായി മാറിയത്. മത്സരത്തിന്‍റെ നാല്‍പ്പതാം മിനിറ്റില്‍ റാഫേല്‍ വരാനെയും അറുപത്തിയൊന്നാം മിനിറ്റില്‍ അന്‍റോയ്ന്‍ ഗ്രീസ്മനുമാണ് ഫ്രാന്‍സിനായി ഗോള്‍വല കുലുക്കിയത്.
 
ആദ്യഗോള്‍ ഫ്രാന്‍സിന്‍റെ ബ്രില്യന്‍സിന് ഉദാഹരണമാണെങ്കില്‍ രണ്ടാം ഗോള്‍ യുറഗ്വായ് ഗോളി മുസ്‌ലേരയുടെ അബദ്ധമായിരുന്നു. കൈയില്‍ ഒതുക്കേണ്ടിയിരുന്ന പന്ത് ഗോളി തട്ടിത്തെറിപ്പിച്ചപ്പോള്‍ നേരെ വലയിലേക്കാണ് അത് കുതിച്ചുകയറിയത്. 
 
ആക്രമണത്തിനൊപ്പം പ്രതിരോധവും ഫ്രാന്‍സിന് കരുത്തായപ്പോള്‍ പേരുകേട്ട യുറഗ്വായ് നിര വിയര്‍ത്തു. ലോകകപ്പില്‍ യുറഗ്വായെ ഫ്രാന്‍സ് തോല്‍പ്പിക്കുന്നത് ആദ്യമായാണ്. 

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !

ഗ്ലെന്‍ ഫിലിപ്‌സിന്റെ എല്‍ബിഡബ്യു, ഡിആര്‍എസിലും നോട്ട് ഔട്ട്, അമ്പയറോട് അതൃപ്തി അറിയിച്ച് ശുഭ്മാന്‍ ഗില്‍

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

എല്ലാം കാണുക

മുഷ്താഖ് അലി ട്രോഫിയിലും നിരാശപ്പെടുത്തി, ടി20യിൽ റുതുരാജ് തീരെ മോശം, ക്യാപ്റ്റനായി തുടരുന്നതിൽ ചെന്നൈ ആരാധകർക്ക് അതൃപ്തി

സിറാജ് അടുത്ത സുഹൃത്ത്, ഒഴിവാക്കാനുള്ള തീരുമാനം പ്രയാസകരമായിരുന്നു, മത്സരത്തിന് മുൻപ് എല്ലാം സംസാരിച്ചു : ശുഭ്മാൻ ഗിൽ

ഓസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നു, ഡർബൻ ടെസ്റ്റിലും അവർ പന്തിൽ കൃത്രിമം കാട്ടി: എ ബി ഡിവില്ലിയേഴ്സ്

സമനില ഇന്ത്യയുടെ എല്ലാ വാതിലുകളും അടച്ചു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനിയുള്ള 6 ടെസ്റ്റുകളും വിജയിക്കണം!

കൊടുത്താൽ തിരിച്ചും കിട്ടും.. ഹർഷിത് റാണയെ പുറത്താക്കിയതിന് പിന്നാലെ കൂട്ടമായി കോർത്ത് പാക് താരങ്ങൾ, നാടകീയ രംഗങ്ങൾ

അടുത്ത ലേഖനം
Show comments