Daily Horoscope
✕

'നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമം';കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി

Updated: ബുധന്‍, 27 ഏപ്രില്‍ 2022 (15:03 IST)
തനിക്കെതിരെ ബലാല്‍സംഗക്കേസിന് പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസി.
 
ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
 
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു.
 
കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.
 
തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.
 
അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യര്‍ത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു. 

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കോൺഗ്രസ്

പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ

ഇന്ത്യ വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷത്തെ ഒഴിവാക്കുന്നുവെന്ന് യുഎസ് സമിതി, സൂക്ഷിക്കേണ്ട രാജ്യമെന്ന് ആരോപണം

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതർ: ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി

മന്ത്രിസഭാ തർക്കതിൽ വി ഡി സതീശനെതിരെ സംസാരിച്ചവർക്ക് നേരെ സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

അടുത്ത ലേഖനം
Show comments