കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 മെയ് 2021 (09:11 IST)
മലയാള ചിത്രം ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. 'വിചിത്തിരന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പും സംവിധാനം ചെയ്യുന്നത് എം പദ്മകുമാര്‍ തന്നെയാണ്.ആര്‍കെ സുരേഷ് ജോജു അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എന്നാല്‍ തനിക്ക് ഈ കഥാപാത്രം ലഭിക്കുന്നതിനു മുമ്പ് വിചിത്തിരനിലെ പ്രധാന വേഷം ചെയ്യുവാന്‍ തമിഴകത്തെ വലിയ താരങ്ങളെ ആലോചിച്ചിരുന്നു എന്നകാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍കെ സുരേഷ്.
തുടക്കത്തില്‍,വിജയ് സേതുപതി, മാധവന്‍, ശശികുമാര്‍ എന്നിവരുടെ പേരായിരുന്നു ജോജു അവതരിപ്പിച്ച കഥാപാത്രം ചെയ്യുവാന്‍ തീരുമാനിച്ചെന്ന് ഒരു അഭിമുഖത്തില്‍ ആര്‍ കെ സുരേഷ് വെളിപ്പെടുത്തി.ബാലയാണ് സുരേഷിനെ ഈ വേഷം ചെയ്യുവാന്‍ നിര്‍ബന്ധിച്ചത്. വിചിത്തിരനു വേണ്ടി നടന്‍ തന്റെ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.