തമന്നയുടെ സ്റ്റെപ്പുകള്‍ വൃത്തികേട്,'കാവാലയ്യാ' ഗാനരംഗത്തെ വിമര്‍ശിച്ച് മന്‍സൂര്‍ അലി ഖാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2023 (11:16 IST)
രജനികാന്തിന്റെ ജയിലര്‍ സിനിമയിലെ 'കാവാലയ്യാ'ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഗാനരംഗത്തെ വിമര്‍ശിച്ച് നടനും സംഗീതജ്ഞനുമായ മന്‍സൂര്‍ അലി ഖാന്‍. തമന്നയുടെ ഹുക്ക് സ്റ്റെപ്പുകള്‍ വളരെ വൃത്തികേടാണെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്ന മാനദണ്ഡം എന്താണെന്നും മന്‍സൂര്‍ അലി ഖാന്‍ ചോദിക്കുന്നു.

നടന്‍ അഭിനയിച്ച 'സരകു'എന്ന സിനിമയിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. എന്തായാലും നടന്റെ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. ഗാനരംഗത്തിനെതിരെ നിരവധി പേര്‍ എതിര്‍പ്പുമായി എത്തുകയും ചെയ്തു. ഇതിനുമുമ്പും പ്രതികരണങ്ങളുടെ വിവാദങ്ങളില്‍ അകപ്പെട്ട ആളാണ് മന്‍സൂര്‍ അലിഖാന്‍.
അരുണ്‍രാജ കാമരാജ് എഴുതിയ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ സക്കീതം ഒരുക്കി.അനിരുദ്ധും ശില്‍പ റാവുവും ചേര്‍ന്നാണ് ആലാപനം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :