ദര്‍ശന സോങ്ങിനുശേഷം മനംകവരാന്‍ 'മുഹബ്ബത്തിന്‍ ഇഷലുകള്‍','ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'ലെ ഗാനം, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 നവംബര്‍ 2021 (08:46 IST)
അടുത്തിടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ മലയാള സോങ് ആയിരുന്നു ഹൃദയം എന്ന സിനിമയിലെ ദര്‍ശന. ഹിഷാം അബ്ദുള്‍ വഹാബ് ആയിരുന്നു സംഗീതം നല്‍കിയത്.ഹിഷാമിന്റേതായി പുതിയ ഒരു ഗാനം കൂടി.ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം സംഗീതം നല്‍കിയിരിക്കുന്നത്.
'മുഹബ്ബത്തിന്‍ ഇഷലുകള്‍' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു.
ഷക്കീല അബ്ദുള്‍ വഹാബിന്റേതാണ് വരികള്‍.ഹിഷാം തന്നെയാണ് ആലാപനം.
ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിലെ ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നു.