സൂര്യയുടെ ത്രീഡി ചിത്രം,'സൂര്യ 42'ലെ നായിക ദിഷ പടാനി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:08 IST)

'സൂര്യ 42' ഒരുങ്ങുകയാണ്.ശിവ സംവിധാനം ചെയ്യുന്ന ചിത്രം 10 ഭാഷകളിലായി പാന്‍-ഇന്ത്യന്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സെപ്റ്റംബര്‍ 9 ന് പുറത്തിറങ്ങി. നടി ദിഷ പടാനിയാണ് നായിക. 'സൂര്യ 42' എന്ന ചിത്രത്തിലൂടെ കോളിവുഡിലും നടി അരങ്ങേറ്റം കുറിക്കും.

ഇത്രയും വലിയ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ദിഷ പറഞ്ഞു.

'സൂര്യ 42' ഒരു 3D ചിത്രമാണ്.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :