'ആനന്ദം' നടന്‍ വിശാഖ് നായര്‍ വിവാഹിതനാകുന്നു, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (13:02 IST)

'ആനന്ദം' എന്ന സിനിമയിലൂടെ വരവറിയിച്ച നടനാണ് വിശാഖ് നായര്‍. താരം വിവാഹിതനാകുന്നു.ജയപ്രിയ നായര്‍ ആണ് വധു.

സോഷ്യല്‍ മീഡിയയിലൂടെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് വിവാഹത്തെക്കുറിച്ച് നടന്‍ തുറന്ന് പറഞ്ഞത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച വിശാഖ് നായര്‍ ഒരുപിടി മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു.

പുത്തന്‍പണം, ചങ്ക്‌സ്, മാച്ച്‌ബോക്‌സ്, ആന അലറലോടലറല്‍, ലോനപ്പന്റെ മാമോദീസ തുടങ്ങിയ ചിത്രങ്ങളില്‍ വിശാഖ് നായര്‍ അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :