ശ്രീവിദ്യയും കമല്‍ഹാസനും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; ആ ബന്ധം തകര്‍ന്നത് ശ്രീവിദ്യയെ മാനസികമായി തളര്‍ത്തി

രേണുക വേണു| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (10:52 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളാണ് കമല്‍ഹാസനും ശ്രീവിദ്യയും. ഒരുകാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. കമല്‍ഹാസന്റെ സിനിമ കരിയറിന്റെ തുടക്കമായിരുന്നു അത്. 'അപൂര്‍വ്വരാഗങ്ങള്‍' എന്ന സിനിമയില്‍ കമല്‍ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചു. റൊമാന്റിക് സിനിമയായ അപൂര്‍വ്വരാഗങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ആഘോഷിക്കപ്പെട്ട സമയം കൂടിയായിരുന്നു അത്.

കമല്‍ഹാസനും ശ്രീവിദ്യയുമായുള്ള സൗഹൃദം കൂടുതല്‍ വളര്‍ന്നത് അപൂര്‍വ്വരാഗങ്ങള്‍ക്ക് ശേഷമാണ്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായി. കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലാണ് ശ്രീവിദ്യക്ക്. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചില്ല എന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മറിച്ച് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പ്രണയം തകരാന്‍ കാരണമെന്നും അക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. കമലുമായുള്ള പ്രണയം തകര്‍ന്നതിനു പിന്നാലെ അക്കാലത്തെ സഹസംവിധാനയകന്‍ ജോര്‍ജ് തോമസിനെ ശ്രീവിദ്യ വിവാഹം കഴിച്ചു. എന്നാല്‍, ഈ ബന്ധവും അധികം നീണ്ടുനിന്നില്ല.

ശ്രീവിദ്യയുടെ അവസാന സമയത്തും കമല്‍ഹാസന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. അര്‍ബുദ ബാധിതയായി ശ്രീവിദ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കമല്‍ഹാസന്‍ തന്റെ മുന്‍ കാമുകിയെ കാണാന്‍ അവിടെ എത്തിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :