ക്രിസ് ഹാരീസും ലീഗില്‍
|
ഐ സി എല്‍ ഗ്രൂപ്പുമായി ഹാരിസ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായിട്ടാണ് ന്യൂസിലാന്‍ഡ് ടെലിവിഷന്‍ സ്റ്റേഷന്‍ നല്‍കുന്ന സൂചനകള്‍. ഹാരീസിനൊപ്പം ക്രിസ് കെയിന്‍സ്, നഥന്‍ ആസ്റ്റില്‍ എന്നിവരും ഇന്ത്യയില്‍ കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കു പുറമേ കിവീസിന്‍റെ ഒരു കളിക്കാരന്‍ കൂടി ലീഗിനോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പേര് പുറത്തുവിട്ടിട്ടില്ല.
2004-2005 സീസണു ശേഷം ഹാരിസ് ന്യൂസിലാന്‍ഡിനായി ക്രിക്കറ്റ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ കിവീസിലെ കാന്‍റര്‍ബെറി സ്റ്റേറ്റിനായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് അടിച്ച താരമാണ് ഹാരിസ്.ന്യൂസിലാന്‍ഡില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു വരുന്ന താരം ട്വന്‍റി മത്സരങ്ങളില്‍ അടുത്ത കാലത്ത് തിളങ്ങിയിരുന്നു.
മുന്‍ കാല താരങ്ങളാണെങ്കിലും ക്രിക്കറ്റ് വേദിയെ ത്രസിപ്പിച്ച കളിക്കാരുടെ പട്ടികയില്‍ പെടുന്നവരെ കൊണ്ട് സമ്പന്നമാകുകയാണ് ലീഗ്. ഇന്‍സമാം, മൊഹമ്മദ് യൂസുഫ്, ലാന്‍സ് ക്ലൂസ്നര്‍, ബ്രയാന്‍ ലാറ അങ്ങനെ പോകുന്നു ലീഗിലെ താരങ്ങളുടെ പട്ടിക.