1. കായികം
  2. »
  3. ക്രിക്കറ്റ്‌

പേസിന്‍റെ തീപ്പൊരിയുമായി ലീ

പേസിന്‍റെ തീപ്പൊരിയുമായി ലീ
പരുക്കിനെ തുടര്‍ന്ന്‌ കളിക്കളം താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ പേസ് ബൌളര്‍ ബ്രെറ്റ്‌ലീ തീപ്പൊരി ചിതറുന്ന പന്തുമായി വീണ്ടും കളത്തിലേക്ക്. ലോകകപ്പില്‍ കളീക്കാനായില്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറുന്ന ട്വന്‍റി 20 ലോകകപ്പിലൂടെയാണ് തിരിച്ചുവരവിന്‌ ഒരുങ്ങുന്നത്‌.

ലോകക്രിക്കറ്റ്‌ രാജാക്കന്‍‌മാരായ ആസ്ട്രേലിയയെ ട്വന്‍റി 20 ചാമ്പ്യന്‍ഷിപ്പില്‍ എഴുതിതള്ളാന്‍ വരട്ടെ എന്ന്‌ പേസ്ബൗളര്‍ അഭിപ്രായപ്പെടുന്നു. ഏകദിന മത്സരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഓവറുകള്‍ കുറവായ ട്വന്‍റി 20-ല്‍ ഓസീസ്‌ കിരീടസാധ്യത ഇല്ലെന്ന നിരീക്ഷകരുടെ നിലപാടിനെയാണ്‌ ലീ വെല്ലുവിളിക്കുന്നത്‌.

ബൗളിംഗ്‌ ഇതിഹാസമായ മഗ്രാത്തിന്‍റെ പിന്‍‌മുറക്കാരന്‍ എന്ന്‌ തന്നെ വിളിക്കുന്നതില്‍ ലീ സന്തുഷ്ടനല്ല. മഗ്രാത്തിന്‍റെ പിന്‍‌മുറക്കാരനാകാന്‍ താന്‍ ഇനിയും മുന്നേറാനുണ്ടെന്നാണ്‌ ഈ അതിവേഗ ബൗളറുടെ നിലപാട്‌.മഗ്രാത്ത്‌ ഇല്ലാത്ത ഓസീസ്‌ ടീമിന്‍റെ ബൗളിംഗിനെ ശക്തിപ്പെടുത്താന്‍ ലീ അത്യന്താപേഷിതമാണെന്നാണ്‌ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്‌.

ഇടത്തെ കണങ്കാലില്‍ ശസ്ത്രക്രിയ വേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ ലീക്ക്‌ കളിയില്‍നിന്ന്‌ ആറുമാസത്തേക്ക്‌ അവധിയെടുക്കേണ്ടി വന്നത്‌.ലോകത്തിലെ ഏറ്റവും വേഗമേറിയ പേസ്‌ ബൗളര്‍മാരില്‍ ഒരാളായ ലീ ട്വന്‍റി ലോകകപ്പില്‍ വന്‍ തിരിച്ചുവരവാണ്‌ ആഗ്രഹിക്കുന്നത്‌.