അബ്‌ദുള്‍ റസാഖ് വിരമിച്ചു
|
പാകിസ്ഥാനെ ഓള്‍ റൌണ്ട് മികവു കോണ്ട് ഒട്ടേറേ മത്സരത്തില്‍ ജയിപ്പിച്ച 27 കാരനായ റസാഖ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ലീഗിനെതിരെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കടുത്ത നടപടിക്കു സാധ്യതയുള്ളപ്പോള്‍ റസാഖിന്‍റെ വിരമിക്കല്‍ തീരുമാനത്തെ പി സി ബി ന്യായീകരിക്കാനാണ് സാധ്യത.
46 ടെസ്റ്റുകളിലും 231 ഏകദിനത്തിലും പാക് ടീമില്‍ കളിച്ച റസാഖ് പുതിയ സീസണില്‍ പാകിസ്ഥാനുമായി കരാറില്‍ ഏര്‍പ്പെടാതെ നില്‍ക്കുകയായിരുന്നു. പാകിസ്ഥാന്‍ യുവ താരത്തിനായി കരാര്‍ ഒപ്പിടുന്ന സമയം ദീര്‍ഘിപ്പിച്ചു നല്‍കിയെങ്കിലും ട്വന്‍റി ലോകകപ്പ് ടീമില്‍ നിന്നും തന്നെ തഴഞ്ഞതിനു പാക് ടീമിനോട് ന്യായീകരണം തേടുകയാണ് താരം.
പാക് ടീം തഴഞ്ഞെങ്കിലും ഒരാള്‍ പോലും അതിന്‍റെ ന്യായീകരനം പറഞ്ഞിട്ടില്ലെന്നും റസാഖ് വ്യക്തമാക്കുന്നു. പാക് ക്രിക്കറ്റ് നേതാക്കളുടെ ഇത്തരം സമീപനത്തില്‍ തനിക്കു വേദനയും നിരാശയും ഉണ്ടെന്നാണ് റസാഖിന്‍റെ പക്ഷം. അതു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്നും പാക് താരം പറഞ്ഞു.
