1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. അഡ്നാന്‍ സമി മൂന്നാം വിവാഹത്തിന്

Sami getting ready for third marriage | അഡ്നാന്‍ സമി മൂന്നാം വിവാഹത്തിന്

അഡ്നാന് സമി
പ്രശസ്ത ഗായകന്‍ അഡ്നാന്‍ സമി മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നു. അഡ്നാന്റെ കുടുംബ സുഹൃത്ത് റോയ ഫരിയാബിയാണ് വധു.

മുമ്പ് രണ്ട് തവണ വിവാഹ മോചനം നേടിയ സമി ഇപ്പോള്‍ പുതിയ കൂട്ടുകാരിയുമായുള്ള വിവാഹത്തിന്റെ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ജനുവരി 31 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

‘ 3 ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് സമിക്കൊപ്പം റോയയും എത്തിയിരുന്നു. അന്നുമുതല്‍ ഗായകന്റെ പുതിയ കൂട്ടുകാരിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ മാധ്യമങ്ങള്‍ പരക്കം‌പായുകയായിരുന്നു.

ജര്‍മ്മനിയില്‍ താമസിക്കുന്ന റോയ ഇടയ്ക്കൊക്കെ മുംബൈയില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഇപ്പോള്‍ അഡ്നാന്റെ മാതാവിന്റെ അനുഗ്രഹം തേടി അവര്‍ മുംബൈയില്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സേബ ഭക്ത്യാര്‍ എന്ന നടിയായിരുന്നു സമിയുടെ ആദ്യ ഭാര്യ. പീഡനക്കുറ്റം ആരോപിച്ചാണ് രണ്ടാം ഭാര്യ സബ ഗലധരി സമിയില്‍ നിന്ന് വിവാഹമോചനം നേടിയത്.
About Writer
WEBDUNIA