കരാര്‍:ബി.ജെ.പി മൃദു നിലപാടിലേക്ക്?
|
അമേരിക്കന്‍ നിലപാടുകള്‍ക്ക് എന്നും ഇടതുപക്ഷം എതിരായിരുന്നു. അതിനാല്‍ അവര്‍ ഇന്തോ യു.എസ് ആണവ കരാറിനെ എതിര്‍ക്കുന്നു. എന്നാല്‍,ഞങ്ങള്‍ അമേരിക്കയ്ക്ക് എതിരല്ല. എന്നാല്‍ കരാറിലെ ചില വ്യവസ്ഥകള്‍ അമേരിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഹൈഡ് ആക്‍ട് അനുസരിച്ച് ചില സാഹചര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റിന് ഇന്ത്യക്കുള്ള ആണവ ഇന്ധനം വിതരണം നിര്‍ത്തലാക്കാം‘, മുതിര്‍ന്ന ബി.ജെ.പി നേതാവായ വെങ്കയ്യ നായിഡു പറഞ്ഞു.
അതേ സമയം ഐക്യ പുരോഗമന സഖ്യ സര്‍ക്കാര്‍ ആണവകരാര്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുമ്പില്‍ ‘കീഴടങ്ങി‘യതായി വെങ്കയ്യനായിഡു ആരോപിച്ചു. എല്ലാ രാജ്യത്തിനും പരമാധികാരമുണ്ട്. എന്നാല്‍ ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ ആണവ കരാര്‍ വിഷയത്തില്‍ അമേരിക്കക്ക് മുമ്പില്‍ സ്വയം കീഴടങ്ങുകയായിരുന്നു. ഹൈഡ് ആക്‍ടില്‍ അനേകം വ്യവസ്ഥകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്-നായിഡു പറഞ്ഞു.
