1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

രാമേശ്വര്‍ കര്‍ണാടക ഗവര്‍ണര്‍

രാമേശ്വര്‍ താക്കൂര്‍ കര്‍ണ്ണാടക ഗവര്‍ണറായി ഇന്ന്  സ്ഥാനമേറ്റു.
രാമേശ്വര്‍ താക്കൂര്‍ കര്‍ണ്ണാടക ഗവര്‍ണറായി ഇന്ന് സ്ഥാനമേറ്റു. കര്‍ണ്ണാടകയിലെ പതിനെഞ്ചാം ഗവര്‍ണറായാണ് രാമേശ്വര്‍ സ്ഥാനമേറ്റത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് രാമേശ്വറിന് സത്യ വാചകം ചൊല്ലി കൊടുത്തു. മുന്‍ കര്‍ണ്ണാടക ഗവര്‍ണര്‍ റ്റി.എന്‍. ചതുര്‍വേദി, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവ ഗൌഡ, കെ.പി.സി.സി പ്രസിഡന്‍റ് എം.മല്ലികാര്‍ജുനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കര്‍ണ്ണാടക ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് രാമേശ്വര്‍ ഒറീസ ഗവര്‍ണറായിരുന്നു.