1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

ഐ‌എ‌ഇ‌എ: സിപി‌എം അനുമതി

ഐ‌എഇഎ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സിപി‌ഐ( എം) അനുമതി നല്‍കി
ഐ‌എഇഎ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സിപി‌ഐ (എം) അനുമതി നല്‍കി. എന്നാല്‍ 123 കരാറിന്‍റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടരുതെന്ന് നിര്‍ദ്ദേശമുണ്ട്.

മുതിര്‍ന്ന സിപി‌ഐ (എം) നേതാവ് സീതാറാം യെച്ചൂരിയും വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ലോക്സഭയില്‍ 60 അംഗങ്ങളുള്ള നാല് പ്രധാന ഇടതുപാര്‍ട്ടികളും ഐ‌എഇഎ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കണമെന്ന് താക്കീത് നല്‍കിയിരുന്നു.

ഇടതുപക്ഷത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോകുകയാണെങ്കില്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍‌വലിക്കുമോ എന്ന ചോദ്യത്തിന് സിപി‌ഐ നേതാവ് എ ബി ബര്‍ദ്ദന്‍ “അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല” എന്ന ഉറച്ച മറുപടിയാണ് നല്‍കിയത്.

ഐഎഇഎയുമായുള്ള ചര്‍ച്ചകളില്‍ നിന്ന് മാറിനില്‍ക്കുമെങ്കില്‍ മാത്രമേ കരാര്‍ സംബന്ധിച്ച ആശങ്കകളെക്കുറിച്ചും ഹൈഡ് ക്ടിനെക്കുറിച്ചും പഠിക്കാന്‍ ഒരു സമിതിയേയോ മറ്റൊരു സംവിധാനത്തെയോ നിയോഗിക്കേണ്ട ആവശ്യമുള്ളു എന്ന് ഇടതുപക്ഷം നേരത്തെ പറഞ്ഞിരുന്നു. ആ നിലപാടിലാണ് മാറ്റം വന്നിരിക്കുന്നത്.