കാലനായത് ഓര്‍ക്കുട്ട് സൌഹൃദം!
സൌഹൃദ പോര്‍ട്ടലായ ഓര്‍ക്കൂട്ട് ‘കാലനാ‘യപ്പോള്‍ 16 കാരന് ജീവന്‍ നഷ്‌ടപ്പെട്ടു. കള്ളപ്പേരില്‍ ഓര്‍ക്കുട്ട് സാമൂഹ്യ സെറ്റിലൂടെ പരിചയപ്പെട്ട സംഘം ആഡന്‍ പത്രവാലയെ തട്ടിക്കൊണ്ട് പോയി വധിച്ചു. തിങ്കളാഴ്ചയാണ് ഇയാളുടെ മൃത ശരീരം കണ്ടെത്തിയത്.
രണ്ട് മൂന്ന് ആഴ്‌ചകള്‍ക്കു മുമ്പ് ഓര്‍ക്കുട്ടില്‍ വെച്ച് ഏഞ്ജലെന്ന കള്ളപ്പേരില്‍ എത്തിയ വ്യക്തിയെ ആഡനന്‍ പരിചയപ്പെട്ടു. പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച് ആഡനനെ ഇയാള്‍ പറ്റിക്കുകയായിരുന്നു. സൌഹൃദം അതിരു കടന്നപ്പോള്‍ ഈ വ്യക്തി ആഡനനെ കാണണമെന്ന് ആവശ്യപ്പെട്ടു.
അപ്പോള്‍ ആഡനന്‍ ഫോട്ടോ കാണണമെന്ന് നിര്‍ബന്ധം പിടിച്ചു. താന്‍ വളരെ സുന്ദരിയാണെന്ന് ഏഞ്ജല്‍ പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ശനിയാഴ്‌ച ഏഞ്ജലിനെ നേരിട്ട് കാണണമെന്ന് ആഡനന്‍ ആവശ്യപ്പെട്ടു.
ഏഞ്ജലിനെ കാണുവാന്‍ പോയ ആഡനനെ മൂന്നംഗ സംഘം തട്ടി കൊണ്ടു പോയി മാതാപിതാക്കളോട് 2 കോടി മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്നപ്പോള്‍ ആഡനനെ വധിക്കുകയായിരുന്നു. ആഡനന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു