തടവ്: 8 ലക്ഷം നഷ്‌ടപരിഹാരം
എട്ടു വര്‍ഷം അനധികൃതമായി ജയിലില്‍ കഴി യേണ്ടി വന്ന ആദിവാസി യുവാവിന് എട്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഒറീസ ഹൈക്കോടതി ഉത്തരവിട്ടു. പ്രതാപ് നായികെന്ന യുവാവിനാണ് നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് എ.കെ. ഗാംഗുലി, ഇന്ദ്രജിത്ത് മൊഹന്തി എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്. ഈ കേസില്‍ മൌലിക അവകാശങ്ങളും മനുഷ്യവകാശങ്ങളും ലംഘിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
1989 ല്‍ പ്രതാപ് നായികിന് ഒറീസയിലെ ഒരു കോടതി കൊലപാതക കേസില്‍ തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ 1994 ല്‍ ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍, രേഖകളില്‍ സംഭവിച്ച തെറ്റു മൂലം പുള്‍ബാനി ജയിലില്‍ ഇദ്ദേഹത്തിന് എട്ടു വര്‍ഷം തടവില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ 2003 ലാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.
നഷ്‌ടപരിഹാരമായി ലഭിച്ച തുക 10 വര്‍ഷത്തേക്ക് ദേശ സാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കും. ഓരോ മാസവും പലിശയുടെ 75% നായിക്കിന് ലഭിക്കും.