ബഹളം: പാര്‍ലമെന്‍റ് നിറുത്തി വെച്ചു
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് 11.30 വരെ നിറുത്തിവെച്ചു.
ഇന്ത്യയുടെ അമേരിക്കന്‍ അംബാസഡര്‍ പ്രതിപക്ഷ അംഗങ്ങളെ തലയില്ലാത്ത കോഴികളെന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇരു സഭകളിലും ബഹളം വെച്ചത്. സഭ നിറുത്തി വെച്ചു പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി നേതാവ് പി.കെ.മല്‍ഹോത്ര ആവശ്യപ്പെട്ടു.
തുടര്‍ന്ന് വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ ലോകസഭ സ്പീക്കര്‍ ക്ഷണിച്ചു. എന്നാല്‍, പത്രങ്ങള്‍ താന്‍ പറഞ്ഞത് തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നാണ് അമേരിക്കന്‍ അംബാസഡര്‍ ഇതിന് വിശദീകരണമായി പറഞ്ഞതെന്ന് പ്രണബ് മുഖര്‍ജി സഭയെ അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ പൊതുവികാരം മാനിക്കാതെ ആണവകരാറുമായി മുന്നോട്ടു പോകുന്നതിന് തെളിവാണ് അമേരിക്കന്‍ അംബാസഡറുടെ കളിയാക്കല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി പറഞ്ഞു.