1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

എണ്ണ കമ്പനി തൊഴിലാളികള്‍ സമരത്തില്‍

രാജ്യത്തെ എണ്ണക്കമ്പനികളില്‍ ജോലിചെയ്യുന്ന 45000ത്തോളം ജോലിക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
രാജ്യത്തെ എണ്ണക്കമ്പനികളില്‍ ജോലിചെയ്യുന്ന 45000ത്തോളം ജോലിക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വേതന വര്‍ദ്ധനവിനായാണ് സമരം.

പണിമുടക്ക് ഇന്ധനവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. തിങ്കളാഴ്ചയാണ് സമരം പ്രഖ്യാപിച്ചത്. സര്‍ക്കാരുമായി നടത്തിയ അവസാന നിമിഷ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെട്ടന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നു.

ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെറോളിയം കോര്‍പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് എന്നിവയും പണിമുടക്കില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷം മുന്‍പ് ഇതേപോലെ സമരം പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കകം യൂണിയനുകള്‍ സമരം പിന്‍‌വലിക്കുകയായിരുന്നു.

സര്‍ക്കാര്‍ ചര്‍ച്ചയുമായി മുന്നോട്ടുവന്നല്‍ സഹകരിക്കുമെന്ന നിലപാടിലാണ് യൂണിയനുകള്‍. എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 45 ബില്യണ്‍ രൂപയുടെ നഷ്ടം വരുമെന്നാണ് കണക്ക്.