1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

നിമിറ്റ്‌സ് വീണ്ടും ഇന്ത്യയിലേക്ക്

അമേരിക്കന്‍ ആണവവാഹിനിക്കപ്പലായ നിമിറ്റ്‌സ് അടുത്ത മാസം ഇന്ത്യയിലെത്തും
അമേരിക്കന്‍ ആണവവാഹിനിക്കപ്പലായ നിമിറ്റ്‌സ് അടുത്ത മാസം ഇന്ത്യയിലെത്തും. നിമി‌റ്റ്‌സിന്‍റെ കമാണ്ടര്‍ തിങ്കളാഴ്‌ച അറിയിച്ചതാണിത്.

ഇന്ത്യയും സിം‌ഗപ്പൂരും ഓസ്‌ട്രേലിയയും അമേരിക്കയും പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയിട്ടാണ് നിമി‌റ്റ്‌സ് വരുന്നത്. ബംഗാള്‍ ഉള്‍ക്കടലിലാണ് അഭ്യാസപ്രകടനം. സെ‌പ്‌റ്റംബര്‍ ആദ്യ ആഴ്‌ച്ചയിലാണ് അഭ്യാസപ്രകടനം.

രണ്ടു മാസത്തിനിടയില്‍ നിമിറ്റ്‌സിന്‍റെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്. ഈ വര്‍ഷം ജൂലൈയില്‍ ചെന്നൈ സമുദ്രതീരത്ത് നിമിറ്റ്സ് നങ്കൂരമിട്ടിരുന്നു. നിമിറ്റ്‌സ് ഇന്ത്യന്‍ തീരത്തേക്ക് വരുന്നതിനെതിരെ ഇടതുപക്ഷവും എഐഎ‌ഡി‌എം‌കെയും പ്രതിഷേധിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ ആണവവാഹിനിക്കപ്പലുകളില്‍ ഒന്നാണ് നിമി‌റ്റ്സ്. ഹോ‌ങ്ങ്‌കോംഗ് തീരത്താണ് ഇപ്പോള്‍ നിമിറ്റ്‌സ് നങ്കൂരമിട്ടിരിക്കുന്നത്.