ആണവോര്‍ജ്ജം രാജ്യത്തിന് ആവശ്യം’
മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളോടൊപ്പം ആണവോര്‍ജ്ജവും രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആണവകരാര്‍ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള ഒരു അഭ്യര്‍ഥനയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒരു വാര്‍ത്താ ഏജന്‍സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ആണവകരാര്‍ തികച്ചും സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ആണവോര്‍ജ്ജത്തിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആണവോര്‍ജ്ജത്തിന്‍റെ പ്രാധാന്യം ഇടതുകക്ഷികള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആണവോര്‍ജ്ജം ലഭ്യമായില്ലെങ്കില്‍ രാജ്യത്തിന് ഊര്‍ജ്ജസുരക്ഷ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവോര്‍ജ്ജ നിയമപ്രകാരം ലഭ്യമാകുന്ന 20,000 മെഗാ വാട്ട് ആണവോര്‍ജ്ജം സാദ്ധ്യമാകില്ലെന്നും അദ്ദേഹം സുചിപ്പിച്ചു. സാഹചര്യം പഠിക്കാന്‍ ഇടതു യോഗം ചേരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇടതുപക്ഷത്തെക്കൂടി ചര്‍ച്ചകളില്‍ സജീവമായി ഉള്‍പ്പെടുത്തണമായിരുന്നു എന്ന അഭിപ്രായമാണ് യുപിഎയിലെ ഘടകകക്ഷികളെല്ലാം പ്രകടിപ്പിച്ചത്. ഇതുപ്രകാരം കൂടുതല്‍ പ്രായോഗിക ചര്‍ച്ചകള്‍ക്ക് ഇടതുപക്ഷവും സര്‍ക്കാരും തയ്യാറാകുമെന്നാണ് സൂചന.