1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

ദത്തിന് ഇടക്കാല ജാമ്യം

പ്രത്യേക  ടാഡ കോടതി ആറു വര്‍ഷം കഠിനത്തടവിന് വിധിച്ച ബോളിവുഡ് നടന്‍ സജ്ഞയ് ദത്തിന്  സുപ്രീം കോടതി തിങ്കളാഴ്‌ച ഇടക്കാല ജാമ്യം അനുവദിച്ചു.
PTIPTI
പ്രത്യേക ടാഡ കോടതി ആറു വര്‍ഷം കഠിന തടവിന് വിധിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് സുപ്രീം കോടതി തിങ്കളാഴ്‌ച ഇടക്കാല ജാമ്യം അനുവദിച്ചു.

നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനായിരുന്നു ദത്തിന് ആറു വര്‍ഷം കഠിനത്തടവ് നല്‍കിയത്. കോടതി ഉത്തരവ് ലഭിച്ച ഉടനെ പൂനെയില്‍ യേരവാഡ ജയിലില്‍ നിന്ന് ദത്തിനെ മോചിപ്പിക്കും.

ദത്തിന് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സി.ബി.ഐയുടെ അഭിപ്രായം തേടിയിരുന്നു. ദത്തിനൊപ്പം മുംബൈ സ്‌ഫോടന പരമ്പര കേസില്‍ പ്രതികളായിട്ടുള്ള മറ്റ് ആറു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ടാഡ കോടതി വിധിയുടെ പകര്‍പ്പ് ലഭിക്കുന്നത് വരെയായിരിക്കും ജാമ്യ കാലാവധി. പ്രത്യേക ടാഡ കോടതി സെപ്തംബറില്‍ തന്നെ വിധിയുടെ പകര്‍പ്പ് നല്‍കുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച തന്നെ ദത്തിനെ താല്‍ക്കാലികമായി ജയില്‍ മോചിതനാക്കുമെന്നാണ് കരുതുന്നത്.

.