1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

അവിശ്വാസമില്ല: എന്‍.ഡി.എ

ഐക്യപുരോഗമന സഖ്യ സര്‍ക്കാരിനെതിരെ എന്‍.ഡി.എ തല്‍ക്കാലം അവിശ്വാസ പ്രമേയം  കൊണ്ടുവരില്ല
ഐക്യപുരോഗമന സഖ്യ സര്‍ക്കാരിനെതിരെ എന്‍.ഡി.എ തല്‍ക്കാലം അവിശ്വാസ പ്രമേയം കൊണ്ടുവരില്ല. തിങ്കളാഴ്‌ച നടന്ന എന്‍.ഡി.എ യോഗമാണ് ഈ തീരുമാനമെടുത്തത്.

അവിശ്വാസ പ്രമേയം കൊണ്ടു വരണമെന്നാണ് എന്‍.ഡി.എയിലെ മുഖ്യ സഖ്യകക്ഷിയായ ബി.ജെ.പിയുടെ ആഗ്രഹമെങ്കിലും സഖ്യകക്ഷികള്‍ക്ക് ഇതിനോട് യോജിപ്പില്ല. അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അത് ഐക്യപുരോഗമന സഖ്യ സര്‍ക്കാരിലെ സഖ്യകക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുമെന്നാണ് എന്‍.ഡി.എയിലെ സഖ്യ കക്ഷികള്‍ കരുതുന്നത്. മാത്രമല്ല ഐക്യപുരോഗമന സഖ്യ സര്‍ക്കാരിനുള്ള പിന്തുണപിന്‍‌വലിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം അന്തിമ തീരുമാനം എടുത്തിട്ടില്ല.

അതേ സമയം പാര്‍ലമെന്‍റിലെ ശൂന്യവേളയില്‍ ആണവകരാര്‍ പ്രശ്‌നം ഉന്നയിക്കാന്‍ എന്‍.ഡി.എ യോഗം തീരുമാനിച്ചതായി ബി.ജെ.പി നേതാവ് പി.കെ.മല്‍‌ഹോത്ര പറഞ്ഞു. ഇതിനു പുറമെ ഗോതമ്പ് കുംഭകോണം, കര്‍ഷക ആത്മഹത്യ എന്നീ പ്രശ്‌നങ്ങളും പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ അണികളോട് ബി.ജെ.പി നേതാവ് വെങ്കയനായിഡു ഞായറാഴ്‌ച ബാംഗ്ലൂരില്‍ വെച്ച് ആഹ്വാനം ചെയ്തിരുന്നു.