1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

മണിപ്പൂരില്‍ അല്‍-ക്വൊയ്ദ പ്രവര്‍ത്തകര്‍ അറസ്റ്റില്

മണിപ്പൂരിലെ ചണ്ഡാല്‍ ജില്ലയിലെ മോര്‍ക്ക് നഗരത്തില്‍ നിന്ന് അല്‍ഖൈദക്കാരെന്ന് സംശയിക്കുന്ന  15 പേരെ ആസാം റൈഫിള്‍സ് അറസ്റ്റു ചെയ്തു.
മണിപ്പൂരിലെ ചണ്ഡാല്‍ ജില്ലയിലെ മോര്‍ക്ക് നഗരത്തില്‍ നിന്ന് അല്‍-ക്വൊയ്ദ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന 15 പേരെ ആസ്സം റൈഫിള്‍സ് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 17 നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.

ഇതില്‍ 10 പേര്‍ മ്യാന്‍‌മാര്‍ നിന്നുള്ളവരാണ്. അഞ്ചുപേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാ‍ണ്. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.

ഇവരില്‍ നിന്ന് യു.എസ് ഡോളര്‍,ബംഗ്ലാദേശ് കറന്‍സിയായ താക്ക, മ്യാന്മാര്‍ കറന്‍സിയായ കാട്ട് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍‌കം ടാക്സ് കാര്‍ഡ് എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇവരെ തിങ്കളാഴ്‌ച പൊലീസിന് കൈമാറും.