ബീഹാറില്‍ പ്രളയം രൂക്ഷമായി തുടരുന്നു
ബീഹാറില്‍ പ്രളയം മൂലം സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നു. എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതു വരെ 325 ആളുകള്‍ ഇവിടെ മരിച്ചു.
ഏകദേശം 1.5 കോടി ആളുകളെ ബീഹാറില്‍ പ്രളയം ബാധിച്ചിട്ടുണ്ട്. 11.63 ലക്ഷം ഹെക്‍ടര്‍ ഭൂമിയിലെ ഏകദേശം 271 കോടിയുടെ രൂപയുടെ വിള പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. ഇതിനു പുറമെ 1.59 ലക്ഷം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ബീഹാറില്‍ 1100 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 456 മെഡിക്കല്‍ ക്യാമ്പും 266 കന്നുകാലി ക്യാമ്പും തുറന്നിട്ടുണ്ട്.
ഗംഗ, ബാംഗ്‌മതി, കോസി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. യു.എന്നിന്‍റെ അഭിപ്രായത്തില്‍ ഇക്കൊല്ലം 1835 ആളുകള്‍ മണ്‍സൂണ്‍ മഴ മൂലം ഇന്ത്യയില്‍കൊല്ലപ്പെട്ടു. 38 മില്യണ്‍ ജനങ്ങളെ മഴ ബാധിച്ചിട്ടുണ്ട്.