1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

മണിപ്പൂര്‍:സാമാജികര്‍ക്കെതിരെ കേസില്ല

മണിപ്പൂരില്‍ തീവ്രവാദികളെ എം.എല്‍.മാരുടെ വീടുകളില്‍ നിന്ന് അറസ്റ്റു ചെയ്ത സംഭവത്തില്‍  പിടിയിലായ തീവ്രവാദികള്‍ക്ക് എതിരെ
മണിപ്പൂരില്‍ തീവ്രവാദികളെ എം.എല്‍.മാരുടെ വീടുകളില്‍ നിന്ന് അറസ്റ്റു ചെയ്ത സംഭവത്തില്‍ പിടിയിലായ തീവ്രവാദികള്‍ക്ക് എതിരെ എഫ്.ഐ.ആര്‍ പൊലീസ് രജിസ്‌ട്രര്‍ ചെയ്തുവെങ്കിലും എം.എല്‍.എമാര്‍ക്ക് എതിരെ പൊലീസ് കേസില്ല.

മണിപ്പൂരില്‍ എം.എല്‍.എമാരുടെ വീടുകളില്‍ നിന്ന് 12 വിമതരെ പൊലീസ് വെള്ളിയാഴ്‌ചയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു

കോണ്‍ഗ്രസ് എം.എല്‍.എ ബാര്‍‌ജബിദു സിംഗിന്‍റെ വീട്ടില്‍ നിന്ന് എട്ട് കാന്‍‌ജേലി യോല്‍ കന്ന ലൂപ്പ് പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്‌തത്. ബാബുപ്പാ‍ര പ്രദേശത്താണ് ബാര്‍ജബിദുവിന്‍റെ ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. മന്ത്രിമാരും എം.എല്‍.എമാരും മാത്രം താമസിക്കുന്ന പ്രദേശമാണിത്. കനത്ത സുരക്ഷയുള്ള പ്രദേശമാണിത്.

കൂട്ടി യോജിപ്പിക്കാത്ത എം-16 തോക്ക്, രണ്ട് എം‌എം പിസ്റ്റളുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബാക്കിയുള്ളവരെ കോണ്‍ഗ്രസ് എം.എല്‍.എ മേഘചന്ദ്രസിംഗിന്‍റെയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായിരുന്ന ബിജോയ് കോയിജാം, സോവകിരണ്‍ എന്നിവരുടെ വസതികളില്‍ നിന്നാണ് അറസ്റ്റു ചെയ്‌തത്. കാംഗളി പാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് റെവല്യൂഷന്‍ പാര്‍ട്ടി ഓഫ് കാംഗളി പാക്ക് പ്രവര്‍ത്തകരെയാണ് ഈ മൂന്ന് എം.എല്‍.എമാരുടെ വീടുകളില്‍ നിന്ന് അറസ്റ്റു ചെയ്‌തത്.

സംഭവത്തെ തുടര്‍ന്ന് എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസ് രജി‌സ്‌ട്രര്‍ ചെയ്‌തിട്ടുണ്ട്. ഇന്‍സ്‌പെക്‍ടര്‍ ജനറല്‍ കരണ്‍ ജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്.