1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

ദത്ത്: ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

സഞ്ജയ് ദത്തിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ചയാണ് ദത്തിന്‍റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
PTIPTI
സഞ്ജയ് ദത്തിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ചയാണ് ദത്തിന്‍റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

1993 മുംബൈ കലാപ സമയത്ത് അധോലോകാംഗങ്ങളില്‍ നിന്ന് ആയുധം വാങ്ങി സൂക്ഷിച്ചു എന്നതാണ് ദത്തിനു മേലുള്ള കുറ്റം. ദത്തിന് ആറ് വര്‍ഷം കഠിന തടവാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി വിധിച്ചത്.

എന്നാല്‍, ദത്തിന് സ്ഫോടന പരമ്പരയുമായി ബന്ധമൊന്നുമില്ല എന്ന് കോടതി കണ്ടെത്തിയിരുന്നു. ആയുധ നിയമപ്രകാരമാണ് ശിക്ഷ നല്‍കിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ദത്തിന്‍റെ അഭിഭാഷകര്‍ വാദിക്കുന്നത്.