1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

ഹൃദയാഘാതം:ഗുജറാത്ത് മുന്നില്‍

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹൃദയാഘാത സാധ്യത കൂടുതല്‍ ഗുജറാത്തികള്‍ക്കാണെന്ന്  അപ്പോളോ ആശുപത്രിയിലെ മുതിര്‍ന്ന ഹൃദയ ശസ്‌ത്രക്രിയ വിദഗ്ധന്‍ നരേഷ് തെര്‍ഹന്‍ പറഞ്ഞു.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹൃദയാഘാത സാധ്യത കൂടുതല്‍ ഗുജറാത്തികള്‍ക്കാണെന്ന് അപ്പോളോ ആശുപത്രിയിലെ മുതിര്‍ന്ന ഹൃദയ ശസ്‌ത്രക്രിയ വിദഗ്ധന്‍ നരേഷ് തെര്‍ഹന്‍ വെളിപ്പെടുത്തുന്നു.

ഗുജറാത്തിന് പുറമെ രാജസ്ഥാന്‍ പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ഹൃദയാഘാത സാധ്യത കൂടുതലാണ്. പഞ്ചസാരയും വെണ്ണയും കൂടുതല്‍ കഴിക്കുന്നതാണ് ഗുജറാത്തികളുടെ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയില്‍ 10 പുരുഷന്‍‌മാരില്‍ ഒരാള്‍ക്കും 20 സ്‌ത്രീകളില്‍ ഒരാള്‍ക്കും ഹൃദയാഘാത സാധ്യതയുണ്ട്.

ഗുജറാത്തികള്‍ ഒരു ദിവസം 250 ഗ്രാം വെണ്ണയാണ് കഴിക്കുന്നതെന്നും തെര്‍ഹന്‍ പറഞ്ഞു. പാരമ്പര്യം. പ്രമേഹഹം ഇവ ഹൃദയാഘാത സാധ്യത നാല് മടങ്ങ് അധികമാക്കും.

ഹൃദയാഘാതം ബാധിക്കാതെയിരിക്കണെങ്കില്‍ പുകവലിയുള്ളവര്‍ അത് നിറുത്തണം. ദിവസവും 45 മുതല്‍ 60 മിനിറ്റ് വരെ നടക്കണം. മിതമായ മദ്യപാനം, ക്രമപ്രകാരമുള്ള പരിശോധന എന്നിവ ഹൃദയാഘാത്തില്‍ നിന്ന് സംരക്ഷണമേകുമെന്നും തെര്‍ഹന്‍ പറഞ്ഞു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
About Writer
WEBDUNIA