പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇറാന്‍‌കാരെ വിട്ടയച്ചു
അമേരിക്കന്‍ സേന പിടികൂടിയ ഇറാനിയന്‍ സംഘത്തെ മോചിപ്പിച്ചു. എട്ട് പേരടങ്ങുന്ന ഇറാന്‍ സംഘത്തില്‍ രണ്ട് നയതന്തജ്ഞരും ഉള്‍പ്പെടുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് പിടികൂടിയത്.

ഇറാനികള്‍ സഞ്ചരിച്ച നാല് കാറുകളില്‍ നിന്ന് ഒരു എ കെ 47 തോക്കും രണ്ട് 9 എം എം പിസ്റ്റലും കണ്ടെടുത്തിരുന്നു. പിന്നീട് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ലാപ്ടോപ്പും സെല്‍ഫോണുകളും അമേരിക്ക, ഇറാനിയന്‍ പണം
അടങ്ങുന്ന പെട്ടികളും കണ്ടെടുത്തിരുന്നു.

എല്ലാ ഇറാന്‍‌കാരെയും വിട്ടയച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് പിടികൂടിയ സാധനങ്ങള്‍ വിട്ടുകൊടുത്തോ എന്നറിവായിട്ടില്ല.തങ്ങളെ ഇറാഖ് സേനയ്ക്ക് കൈമാറിയതായി മോചിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ ഇറാന്‍ എംബസിയില്‍ ടെലിഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇറാന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെയും ഊര്‍ജ്ജ മന്ത്രാലയത്തിലെ ആറ്‌ പേരെയുമാണ് അമേരിക്കന്‍ സേന പിടികൂടിയതെന്ന് ഇറാന്‍ എംബസി വെളിപ്പെടുത്തി. ആണവ പദ്ധതി, ഇറാഖ് തീവ്രവാദികള്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുവെന്ന ആരോപണം തുടങ്ങിയവ മൂലം അമേരിക്ക -ഇറാന്‍ ബന്ധം ഉലഞ്ഞിരിക്കുക്കവെയാണ് ഇറാന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.


കൂടുതല്‍
യു എ ഇ: പൊതുമാപ്പ് ദീര്‍ഘിപ്പിക്കില്ല
ഡയാനയെ കുറിച്ച് വില്യമിന്‍റെ പുസ്തകം
ബംഗ്ലാ: ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി
മുഷറഫ് സൈനിക വേഷം ഉപേക്ഷിക്കും
ഇറാന്‍‌കാരെ യു എസ് പിടികൂടി
ഇറാഖ്: 51 പേര്‍ കൊല്ലപ്പെട്ടു