ബേനസീറുമായി കരാറിന് പിന്തുണ
പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷാറഫും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും തമ്മില്‍ ധാരണയിലെത്തുന്നതിന് പാക് ക്യാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. അടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ മുഷറഫിനെ പിന്തുണയ്ക്കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കി.
പാകിസ്ഥാനില്‍ അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താനുള്ള സാദ്ധ്യത ക്യാബിനറ്റ് തള്ളി. ആദ്യഘട്ടമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പും അടുത്ത ഘട്ടത്തില്‍ അസംബ്ലിയിലേക്കും പ്രവിശ്യകളിലേക്കുമുള്ള തെരഞ്ഞെടുപ്പും നടത്താനാണ് തീരുമാനം.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ഭരണം പങ്കുവയ്ക്കുന്നതിനു നീക്കമുണ്ടെന്ന സൂചനയാണ് ക്യാബിനറ്റ് തീരുമാനം വ്യക്തമാക്കുന്നത്. സെപ്തംബര്‍ 15നും ഒക്ടോബര്‍ 15നും മദ്ധ്യേ പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.