ഉണ്ണിത്താന്‍ വാര്‍ത്തയെ മുക്കിയ മാധ്യമങ്ങള്‍

ഷിജു രാമചന്ദ്രന്‍

WEBDUNIA|
PRO
എന്തു കിട്ടിയാലും പൊലിപ്പിക്കുന്നവരാണ് കേരളത്തിലെ മാധ്യമങ്ങള്‍. വാര്‍ത്ത ആഘോഷമാക്കുന്നതില്‍ കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍ മത്സരിക്കാറാണ് പതിവ്. പട്ടുനൂല്‍പ്പുഴു മള്‍ബറി ചെടിയില്‍ നിന്ന് വീണ് ചത്താല്‍ ‘ഇന്ത്യയില്‍ പട്ടുനൂല്‍ ഉത്പാദനം ഇടിയും‘ എന്നുവരെ ഫ്ലാഷ് ന്യൂസ് കൊടുത്തുകളയും ചാനലുകള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു സംഭവം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ‘കണ്ടൂ കണ്ടൂ കണ്ടില്ല; കേട്ടൂ കേട്ടൂ കേട്ടില്ല’ എന്ന സിനിമാ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ്.

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യത്തിന് പിടിയിലായതാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് ശ്രീമാന്‍ ഉണ്ണിത്താനേയും കൊല്ലത്തുകാരി ജയലക്ഷ്മിയേയും മലപ്പുറത്തെ മഞ്ചേരിയില്‍ വച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസിനെ ഏല്‍പ്പിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ ഈ എഐസിസി അംഗത്തെ ശരിക്ക് കൈകാര്യം ചെയ്തുവെന്നത് മറ്റൊരു സത്യം. ഇവരെ രണ്ടുപേരെയും പിടികൂടിയപ്പോള്‍ തന്നെ കേരളത്തിലെ പ്രമുഖ ചാനലുകളെല്ലാം തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു.

രണ്ടുപേര്‍ അനാശാസ്യത്തിന് പിടിയിലായി എന്നുമാത്രം അറിയാവുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിയപ്പോഴാണറിയുന്നത് അകത്തുള്ളത് സംസ്ഥാന രാഷ്ട്രീയത്തിലെ തീപ്പന്തമായ ഉണ്ണിത്താനാണെന്ന്. നാക്കിന് ഏഴുമുഴം നീളമുള്ളതുകൊണ്ട് തങ്ങളുടെ ചാനലുകളിലെ പാതിരാ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എത്തുന്ന വീരനെതിരെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും. ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ജീപ്പില്‍ കയറ്റുന്നതും പൊലീസ് കൊണ്ടുപോകുന്നതുമൊക്കെ ക്യാമറയില്‍ പകര്‍ത്തിയ സംഘം തിരിച്ചുപോയി.

തിങ്കളാഴ്ച രാവിലെ ആദ്യ ബുള്ളറ്റിനില്‍ തന്നെ കൈരളി രാഷ്‌ട്രീയ ശത്രുവിനെ അടിക്കാന്‍ കിട്ടിയ ആയുധം നന്നായി ആഘോഷിച്ചു. വിഷ്വലും വിശദീകരണവുമായി ഒരു നെടുങ്കന്‍ റിപ്പോര്‍ട്ട് തന്നെ നല്‍കി. ഈ സമയത്ത് ഇന്ത്യാവിഷനും ന്യൂസും ഏഷ്യാനെറ്റുമെല്ലാം സംഭവം അറിഞ്ഞില്ലെന്ന ഭാവത്തിലായിരുന്നു. തൊട്ടടുത്ത ബുള്ളറ്റിനില്‍ ഇന്ത്യാവിഷന്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തയായി ഉണ്ണിത്താന്‍ സംഭവം കൊടുത്തു. അതുവരെ ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന ഭാവം നടിച്ച ഏഷ്യാനെറ്റും മനോരമയും സംഭവം വിഷ്വല്‍ അടക്കം കൊടുക്കാന്‍ നിര്‍ബന്ധിതരായി.

എന്നാല്‍, ഉണ്ണിത്താന്‍ പിടിയിലായത് അനാശാസ്യ പ്രവര്‍ത്തനത്തിനാണെന്ന് പറയാന്‍ അപ്പോഴും ചാനലുകള്‍ക്ക് മടിയായിരുന്നു. ഡിവൈഎഫ്ഐക്കാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി പ്രതിയെ ഇറക്കിക്കൊണ്ടു പോയാല്‍ എസ്എംഎസ് പ്രതികരണം വരെ ചോദിക്കുന്ന ചാനലുകളാണ് ഉണ്ണിത്താന്‍ പ്രശ്നത്തില്‍ അര്‍ത്ഥഗര്‍ഭമായ മൌനം അവലംബിച്ചത്. സൂഫിയാ മദനിയുടെ ജാമ്യാപേക്ഷ കൊണ്ടുള്ള വാര്‍ത്ത കൊണ്ട് ഉണ്ണിത്താന്‍ സംഭവം മറയ്ക്കാനുള്ള കുത്സിത ശ്രമവും മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തി.

അടുത്ത പേജില്‍ വായിക്കുക “എങ്ങനെയാണൊരു വാര്‍ത്ത മുങ്ങുന്നത്”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :