1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. സമകാലികം
  6. വാചകമേള

Talks corner | വാചകമേള

വാക്കുകള്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അടിസ്ഥാന ജനവിഭാഗത്തെ മറന്നുകൊണ്ട് ഒരു നടപടിയും ഇനി സര്‍ക്കാര്‍ കൈക്കൊള്ളില്ല. അങ്ങനെ വന്നാല്‍ ഭരണം അവസാനിപ്പിക്കും.

എ കെ ബാലന്‍ (വൈദ്യുതി മന്ത്രി)

*******************************
ലാവ്‌ലിന്‍ അഴിമതി കേസല്ല, രാഷ്‌ട്രീയ ഗൂഢാലോചനയാണ്. ലാവ്‌ലിന്‍ കേസിന്‍റെ ഗൂഢാലോചനയില്‍ മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് കേസില്‍ കോണ്‍ഗ്രസിന്‍റെ ഇടപെടലുകളാണ് കാണിക്കുന്നത്. അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാടും, ഏറ്റവും കൂടുതല്‍ നടപടികളും എടുത്തിട്ടുളള പാര്‍ട്ടിയാണ്‌ സി പി എം

എം കെ പാന്ഥെ (സിപി‌എം പോളിറ്റ്ബ്യൂറോ അംഗം)

*******************************
സെക്സിന് വേണ്ടി ഒരു സ്ത്രീക്കും പണം നല്‍കിയിട്ടില്ല. എന്നാല്‍, യുവ മോഡലുകളോടും താരങ്ങളോടുമുള്ള അടുപ്പം തുടരും.

ബെര്‍ലുസ്കോണി (ഇറ്റാലിയന്‍ പ്രധാനമന്ത്രി)

*******************************
ഞാന്‍ ഒരു സ്ഥിരം മദ്യപാനിയല്ല. എന്നാല്‍ എന്നെ ഒരു സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമായാണ് ചിത്രീകരിക്കുന്നത്. മദ്യപിച്ചതിലും പ്രശ്നങ്ങളുണ്ടാക്കിയതിലും തനിക്ക് ഇപ്പോള്‍ അഭിമാനമൊന്നും ഇല്ല

സൈമണ്ട്സ് (ഓസീസ് ക്രിക്കറ്റര്‍)

*******************************
നയന്‍താര എനിക്ക് സിനിമയിലെ നായികയല്ല, ജീവിതത്തിലെ നായികയാണ്. എന്‍റെ എല്ലാമെല്ലാമായ മകന്‍ പോയപ്പോള്‍ എനിക്ക് ആശ്വാസമായത് നയനാണ്. അവരെ എനിക്ക് മറക്കാനാകില്ല. ലോകത്ത് എത്രയോ പേര്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുമായി ജീവിക്കുന്നുണ്ട്. ഞാ‍നും അങ്ങനെ കഴിഞ്ഞോളം.

പ്രഭുദേവ (സിനിമാതാരം)