പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓഗസ്റ്റ് 8 ലോക ആദിവാസി ദിനം
ടി പ്രതാപചന്ദ്രന്‍
PTIPTI
പുറം ലോകത്തിന്‍റെ കാപട്യങ്ങള്‍ക്കും കൃത്രിമത്വത്തിനും അപ്പുറം ദൂരെ പ്രകൃതിയുടെ മടിത്തട്ടില്‍ ജീവജാലങ്ങളുമായി താദാത്മ്യം പ്രാപിച്ചു കഴിയുന്ന ഒരു കൂട്ടരുണ്ട്, ആദിവാസികള്‍.

മാറുന്ന കാലത്തിനൊത്ത് ആദിവാസികളുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിരിക്കുന്നു.

ഓഗസ്റ്റ് 8 ലോക ആദിവാസി ദിനമായി ആചരിക്കുന്നു.

ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആദിവാസികള്‍ 70 രാജ്യങ്ങളിലായി വസിക്കുന്നു. ഇവരുടെ സാമൂഹികവും പുരോഗമനപരവുമായ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അടുത്ത കാലത്താണ്.

പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും, കുടിയൊഴിപ്പിക്കലുകളും ലോകത്ത് ആദിവാസി ജനസംഖ്യയില്‍ ഗണ്യമായ കുറവു വരുത്തി. ആദിവാസി സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമാക്കി 1994 ഓഗസ്റ്റ് 9 മുതല്‍ എല്ലാ വര്‍ഷവും അന്തരാഷ്ട്ര ആദിവാസിദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ തീരുമാനമായി.

ആദിവാസിയുടെ മനുഷ്യാവകാശം, വിദ്യാഭ്യാസം, ചുറ്റുപാടുകള്‍, വികസനം, ആരോഗ്യം എന്നിവയാണ് ഐക്യരാഷ്ട്രസഭ മുഖ്യമായും ശ്രദ്ധിക്കുന്നത്.

നവീന സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി തടികളും, ഊര്‍ജ്ജവും, ഭൂമിയും കൂടുതല്‍ വേണ്ടിവന്നപ്പോള്‍ തങ്ങളിലേക്കുതന്നെ ചുരുങ്ങിയ സമൂഹമാണ് ആദിവാസികളെന്ന് വിവിധ ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

എന്നാല്‍ ഭൂമിയുടെ ആദ്യ മനുഷ്യാവകാശികളുടെ പിന്‍ഗാമികളായ ഇന്നത്തെ ആദിവാസികള്‍ ലോകത്തിന് നല്‍കിയ കലാ സാംസ്കാരിക സംഭാവനകള്‍ ഏറെയാണ്.

ഇനിയും ആദിവാസികള്‍ക്ക് ലോകത്തിന് വളരെയെറെ നല്‍കാനുണ്ട്. ഇവര്‍ക്കായി ഐക്യരാഷ്ട്രസഭയില്‍ ഒരു സ്ഥിരം ഫോറം രൂപീകരിച്ചിട്ടുണ്ട്. പതിനാറംഗ ഫോറത്തില്‍ ഏഴ് ആദിവാസി വിദഗ്‌ദ്ധരും ഉള്‍പ്പെടുന്നു.

അന്താരാഷ്ട്ര പ്രാതിനിധ്യത്തിലൂടെ ആദിവാസികള്‍ അവരുടേതായ അവകാശങ്ങളും മണ്ണും സംരക്ഷിക്കുമെന്ന് കരുതാം.
കൂടുതല്‍
മദനി സര്‍ക്കാരിന്‍റെ അതിഥിയോ?
ഭാരതീയ കാര്‍ഷികരംഗം മരണപാതയില്‍
സ്വദേശീ വാദം പിറന്ന ഓഗസ്റ്റ് ഏഴ്
ഹിരോഷിമ: നടുക്കുന്ന ഓര്‍മ്മകള്‍
തൊഴിലാളികള്‍ക്കായി ജീവിതസമരം
ഹിരോഷിമ ഓര്‍മ്മിപ്പിക്കുന്നത്