1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. സമകാലികം

സ്വദേശീ വാദം പിറന്ന ഓഗസ്റ്റ് ഏഴ്

സ്വദേശീ വാദം പിറന്ന  ഓഗസ്റ്റ് ഏഴ്
FILEFILE
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന ദിനങ്ങളിലൊന്നാണ് 1905 ഓഗസ്റ്റ് 7. അന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പുതിയൊരു മുദ്രാവാക്യമുയര്‍ന്നു-

"ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പ്രതീകങ്ങളായ വിദേശ വസ്തുക്കള്‍ ഉപേക്ഷിക്കുക''. കൊല്‍ക്കത്താ ടൗണ്‍ ഹാളിലാണ് ഈ മുദ്രാവാക്യം ആദ്യം ഉയര്‍ന്നത്.

ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ഇതിന് വഴിതെളിച്ചത്. വിഭജനത്തിനെതിരെ ടൗണ്‍ ഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം സംസ്ഥാനത്തൊട്ടാകെ ബ്രിട്ടീഷ് സാധനങ്ങള്‍ ബഹിഷ്കരിക്കാനുള്ള പ്രമേയം പാസാക്കുകയായിരുന്നു.

മതത്തിന്‍റെ പേരില്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തെ എതിര്‍ത്ത രാജ്യസ്നേഹികളായിരുന്നു സ്വദേശി പ്രസ്ഥാനത്തെ വളര്‍ത്തിയത്. ബംഗാളില്‍ മാത്രം അതിന്‍റെ വ്യാപ്തിയൊതുങ്ങിയാല്‍ പോരെന്ന തിരിച്ചറിയല്‍ അതിനെ ഒത്ധ ദേശീയ പ്രസ്ഥാനമാക്കി.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ചരിത്രം രക്തരൂഷിതമാകാത്തതു സ്വദേശീ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചമൂലമാണ്.

വിദേശ സാധനങ്ങള്‍ ബഹിഷ്കരിച്ചും നിരോധാനാജ്ഞകള്‍ ലംഘിച്ചുമാണ് സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നത്. സുരേന്ദ്ര നാഥ് ബാനര്‍ജിയെപ്പോലുള്ള നേതാക്കള്‍ സ്വദേശി മുദ്രാവാക്യവുമുയര്‍ത്തി രാജ്യത്തുടനീളം സഞ്ചരിച്ചു.

മാഞ്ചസ്റ്റര്‍ തുണിയും ലിവര്‍പൂള്‍ ഉപ്പും ബഹിഷ്കരിക്കാന്‍ സ്വദേശി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു. ബംഗാള്‍ വിഭജിക്കപ്പെട്ടശേഷം(1905 ഒക്ടോബര്‍ 16) ഇതിന്‍റെ ശക്തികൂടി. വന്ദേമാതരം സ്വദേശി പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക ഗാനവുമായി.


വിദേശ വസ്തുക്കള്‍ ഉപേക്ഷിക്കുക മാത്രമായിത്ധന്നില്ല സ്വദേശി പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. രാജ്യത്തെ എല്ലാ മേഖലയിലും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവുമതിനുണ്ടായിരുന്നു.

ഇതിന്‍റെ ഭാഗമായി രാജ്യത്തുടനീളം സ്വദേശീയമായ തുണി മില്ലുകളും സോപ്പ്, പഞ്ചസാര തുടങ്ങിയ ഫാക്ടറികളുമുയര്‍ന്നു. ബ്രിട്ടീഷ് സഹായമില്ലാത്തെ രാജ്യത്തിന് നിലനില്‍ക്കാനാകുമെന്ന് പുറം ലോകത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവും സ്വദേശിപ്രസ്ഥാനങ്ങള്‍ക്കുണ്ടായി

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കംമുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട എല്ലാവരും സ്വദേശി പ്രസ്ഥാനത്തിന്‍റേയും ഭാഗമായിരുന്നു. ഗോപാല കൃഷ്ണ ഗോഖലയും ബാല ഗംഗാധര തിലകും രബീന്ദ്ര നാഥ ടാഗോറും രാജ് മോഹന്‍ റോയിയുമെല്ലാം ഇതിന്‍റെ മുന്നണി പ്രവര്‍ത്തകരായിരുന്നു.

മാഹത്മാഗാന്ധി, സ്വാതന്ത്ര്യ സമരത്തിന്‍റെ ചുക്കാന്‍ ഏറ്റെടുത്തപ്പോഴും സ്വദേശി പ്രസ്ഥാനം സജീവമായിരുന്നു. ഇതില്‍ നിന്ന് ആശയമുള്‍ക്കൊണ്ടാണ് ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയത്.

സ്വദേശി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കായി ബാലഗംഗാധര തിലക്, അദ്ദേഹത്തിന്‍റെ വീട്ടിനുമുന്നില്‍ ഒരു സ്വദേശീ മാര്‍ക്കറ്റ് തുടങ്ങി. തദ്ദേശീയമായ വസ്തുക്കള്‍ മാര്‍ക്കറ്റിലൂടെ തിലക് പകുതിവിലയ്ക്ക് നല്‍കി.


മഹാരാഷ്ട്രയില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരായ ഈ മുദ്രാവാക്യത്തിന്‍റെ പ്രസക്തി അദ്ദേഹം ജനങ്ങളിലെത്തിച്ചു.

ആദ്യകാലത്ത് ബ്രിട്ടീഷ് വസ്തുക്കളെ മാത്രം ബഹിഷ്കരിച്ചിത്ധന്ന പ്രസ്ഥാനം പിന്നീട് ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനെതിരെയും തിരിഞ്ഞു. കോല്‍ഹപൂറിലെ രാജാറാം കോളേജിലെ വിദ്യാര്‍ഥികള്‍ ഇതിനോട് ആഭിമുഖ്യം കാണിക്കാന്‍ തെരഞ്ഞെടുത്ത വഴി പ്രസിദ്ധമാണ്.

പരീക്ഷയെഴുതാനെത്തിയ സമരാനുകൂലികള്‍ക്ക് ഉത്തരമെഴുതാന്‍ നല്‍കിയ കടലാസ് കീറിക്കളഞ്ഞു. വിദേശ നിര്‍മ്മിത കടലാസിനോടുള്ള പ്രതിഷേധമായിരുന്നു അത്.

പരീക്ഷാ ഹാളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് അടി ശിക്ഷയും കോളേജ് അധികാരികള്‍ വിധിച്ചു. ശിക്ഷ ഏറ്റുവാങ്ങാന്‍ അവര്‍ക്ക് മടിയില്ലായിത്ധന്നു.

എന്നാല്‍ രാജ്യ സ്നേഹികളായ വിദ്യാര്‍ഥികള്‍ അതിനും ഒരുഉപാധിവച്ചു. അടിക്കുന്നെങ്കില്‍ അത് ഇന്ത്യന്‍ നിര്‍മ്മിത വടി കൊണ്ട് മാത്രം. അതായിത്ധന്നു സ്വദേശി പ്രസ്ഥാനത്തിന്‍റെ ശക്തി.