1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. സമകാലികം

ഹിരോഷിമ ഓര്‍മ്മിപ്പിക്കുന്നത്

ആഗസ്റ്റ് 6 ഹിരോഷിമാ ദിനം

ഹിരോഷിമ ഓര്‍മ്മിപ്പിക്കുന്നത്
FILEFILE

1945 ഓഗസ്റ്റ് 6 ന്ഹിരോഷിമയില്‍ പൊട്ടിയ ആണവബോംബ് ലോക മനസ്സാക്ഷിയെ ഭീതിയുടെയും അസ്വസ്ഥതയുടെയും ആഴങ്ങളിലേക്ക് തള്ളിവിട്ടു.

ജപ്പാന്‍ നഗരം ഹിരോഷിമയില്‍ എല്ലാം തകര്‍ത്തെറിഞ്ഞ ആണവ താണ്ഡവത്തിന് തിങ്കളാഴ്ച 62 വര്‍ഷം തികയുന്നു.

രണ്ടാം ലോകമഹായുദ്ധം അറിഞ്ഞോ അറിയാതെയോ അവസാനിച്ചത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളിലൂടെയായിരുന്നു.

ഒരു തരത്തിലുമുള്ള മുന്നറിയിപ്പുകളുമില്ലാതെയായിരുന്നു 15 ടണ്‍ ഭാരമുള്ള ഭീമന്‍ ബോംബ് ഹിരോഷിമയ്ക്കുമേല്‍ വര്‍ഷിച്ചത്. ഇതിന് വിലയായി ജപ്പാന്‍ പ്രത്യക്ഷത്തില്‍ നല്‍കിയത് 2,20,000 ജീവനുകള്‍, പരോക്ഷമായി ഇന്നും ആണവ വികിരണത്തിന്‍റെ ദുരിതങ്ങള്‍ പേറുന്നു.

ഹിരോഷിമയ്ക്കുശേഷവും ആണവപ്രഹരങ്ങള്‍ക്ക് മടികാട്ടാത്ത നയമാണ് ലോകരാജ്യങ്ങള്‍ പിന്തുടരുന്നത്. വിയറ്റ്നാമിലെ കിം ഷൂക്ക് അമേരിക്കന്‍ ആക്രമണത്തിന്‍റെ കാഠിന്യത്തില്‍ നഗ്നയായി ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന ചിത്രം ഇന്നും ലോക ജനത മറന്നു കാണില്ല.

ആണവ പ്രഹരത്താലുണ്ടാകുന്ന അതിതാപനവും വികിരണങ്ങളും അതിജീവിക്കാന്‍ ലോകത്ത് ഒരു രാജ്യത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്. ഈ അവസ്ഥയില്‍ ഇന്ത്യയുള്‍പ്പൈടെയുള്ള മൂന്നാം ലോകരാജ്യങ്ങളും ആണവമത്സരത്തില്‍ പങ്കുചേരാന്‍ നിര്‍ബന്ധിതമാവുന്ന അവസ്ഥയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു.

എണ്‍പതുകളുടെ അവസാനം ആണവശക്തികളായ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ കൈവശം 22 ബില്യന്‍ ടണ്‍ ആണവായുധങ്ങളാണ് ഉണ്ടായിരുന്നത്.

ഇത് 200 ബില്യന്‍ ആള്‍ക്കാരെ കൊല്ലാന്‍ പര്യാപ്തമാണ്. എന്നാല്‍ സോവിയറ്റ് യൂണിയന്‍റെ പതനത്തിനുശേഷം ആണവപരീക്ഷണങ്ങളില്‍ അമേരിക്ക മാത്രം മുന്‍പന്തിയിലായി.

കോടിക്കണക്കിന് ടണ്‍ ആണവായുധങ്ങളും വിഷവാതകശേഖരവും അമേരിക്ക ഇന്നും സൂക്ഷിക്കുന്നു. ഹിരോഷിമയില്‍ ലോകത്ത് ആദ്യമായി ആണവദുരന്തം വിതച്ച അമേരിക്ക ഇപ്പോഴും അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ലോകം കീഴടക്കാനുള്‍ല യാത്ര തുടരുകയാണ്.

ഹിരോഷിമ ദുരന്തത്തിന്‍റെ വാര്‍ഷികത്തില്‍ ജപ്പാനിലും ലോകമെമ്പാടും ആണവ നിര്‍വ്യാപനത്തിനെതിരെ ശബ്ദമുയരുകയാണ്. ലോകം ആണവ വിമുക്തമാവണമെങ്കില്‍ എല്ലാ രാജ്യങ്ങളും ആണവനിര്‍വ്യാപനതത്വത്തില്‍ വിശ്വസിക്കുകയും ആണവായുധശേഷി ഇല്ലാതാക്കുകയും ഒപ്പം സ്വരൂക്കൂട്ടിയിരിക്കുന്ന ആയുധങ്ങള്‍ ഇല്ലാതാക്കുകയും വേണം.