Google adds bike lane with latest mapping feature | ഗൂഗിള് മാപ്പില്‍ ബൈക്ക് ലൈനും
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ സാറ്റ്ലൈറ്റ് ഭൂപടത്തില്‍ ബൈക്ക് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തി. ബുധനാഴ്ച മുതലാണ് ഈ സേവനം തുടങ്ങിയത്. ബൈക്കുകളുടെ സഞ്ചാര വഴികള്‍ രേഖപ്പെടുത്താനുള്ള സജ്ജീകരണങ്ങളാണ് പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബൈക്ക് ലൈനുകള്‍ അടയാളപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഗൈഡന്‍സ് നേരത്തെ തന്നെ പുറത്തുവിട്ടിരിക്കുന്നു. നിലവില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുകയെന്ന് ഗൂഗിള്‍ അറിയിച്ചു. കഴിഞ്ഞ ആറു മാസം ചെലവഴിച്ചാണ് പുതിയ സാങ്കേതിക വിദ്യ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയത്.
തെരുവുകളിലും ഗ്രാമങ്ങളിലുമുള്ള ബൈക്ക് റൂട്ടുകള്‍ രേഖപ്പെടുത്താം. അമേരിക്കയിലെ നൂറ്റി അമ്പതോളം നഗരങ്ങളില്‍ ബൈക്ക് ലൈന്‍ രേഖപ്പെടുത്തി കഴിഞ്ഞു. വിവിധ നഗരങ്ങളിലെ ബൈക്ക് ലൈനുകള്‍ അവിടത്തെ പ്രാദേശിക ഭൂപടങ്ങളില്‍ നിന്ന് കണ്ടെത്തിയാണ് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തുന്നത്.
ഗൂഗിളിന്റെ ജനപ്രിയ സാറ്റ്ലൈറ്റ് ഭൂപട സേവനത്തിന് അമേരിക്കയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ലോകത്തെ വിവിധ സൈറ്റുകളില്‍ പോലും ഗൂഗിള്‍ മാപ്പിന്റെ സേവനങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അമേരിക്കയില്‍ മാത്രം 55 ദശലക്ഷം പേരാണ് ഗൂഗിള്‍ മാപ്പിംഗ് സേവനം ഉപയോഗപ്പെടുത്തിയത്.