ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഭാരതി എയടെല്‍ ലാഭത്തിലും മുന്നോട്ട് (India's Bharti reports profit rise despite competition)
Feedback Print Bookmark and Share
 
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്‍റെ ലാഭത്തില്‍ വന്‍ മുന്നേറ്റം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്ലിന്‍റെ അറ്റാദായത്തില്‍ 13 ശതമാനം മുന്നേറ്റമുണ്ടായി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കമ്പനിയുടെ അറ്റ വരുമാനം 23.21 ദശലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

എയര്‍ടെല്‍ വില്‍പ്പനയിലെ വരുമാനം ഒമ്പത് ശതമാനം വര്‍ധിച്ച് 98.46 ബില്യന്‍ രൂപയായി ഉയര്‍ന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ എം ടി എന്നുമായുള്ള ഭാരതി എയര്‍ടെല്‍ ധാരണ ഉപേക്ഷിച്ചെങ്കിലും വരിക്കാ‍രുടെ എണ്ണം വര്‍ധിച്ചു. സെപ്റ്റംബര്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം 113.4 ദശലക്ഷം വരികാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ട് മാസത്തെ കണക്കെടുത്തു നോക്കുമ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ 42 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ജൂലൈ മുതല്‍ സ്പെറ്റംബര്‍ വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ 8.2 ദശലക്ഷം വരിക്കാരെ നേടിയതായും കമ്പനി പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. വിവിധ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിലുള്ള എയര്‍ടെല്ലിന്‍റെ നേട്ടമാണ് വരുമാനത്തിലും പ്രകടമായിരിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. വിപണിയിലെ എല്ലാ മത്സരങ്ങളെയും നിസ്സാരമായി നേരിടാന്‍ സാധിച്ചതും എയര്‍ടെല്ലിന് നേട്ടമായെന്ന് ഭാരതി ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തെ ടെലികോം മേഖലയില്‍ 23.5 ശതമാനം ഓഹരികളും ഭാരതി എയര്‍ടെല്ലിന്‍റേതാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍