1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത
  6. ഡിജിറ്റല്‍ മ്യൂസിക് സേവനവുമായി സ്കൈ

Sky offers digital music service | ഡിജിറ്റല്‍ മ്യൂസിക് സേവനവുമായി സ്കൈ

ഡിജിറ്റല്
ടെലിവിഷന്‍ ചാനലുകള്‍ സം‌പ്രേക്ഷണം ചെയ്യുന്ന സ്കൈ ഓണ്‍ലൈന്‍ മ്യൂസിക് സേവനവും തുടങ്ങുന്നു. ആപ്പിളിന്‍റെ ഐട്യൂണ്‍സ് സ്റ്റോര്‍ വഴിയാണ് സേവനം നല്‍കുന്നത്. ഏകദേശം നാലു ദശലക്ഷം മ്യൂസിക് ട്രാക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതായിരിക്കും സ്കൈ സോംഗ്സ് സേവനമെന്ന് അധികൃതര്‍ വ്യക്തമക്കി. ഡൌണ്‍ലോഡിംഗിന് പുറമെ ഓണ്‍ലൈന്‍ സ്ട്രീമിംഗും ലഭ്യമായിരിക്കും.

നാലോളം പ്രമുഖ മ്യൂസിക് കമ്പനികളുടെ പുതിയതും പഴയതുമായി നിരവധി മ്യൂസിക് ഫയലുകള്‍ സ്കൈ സോംഗ്സില്‍ ലഭിക്കും. അതേസമയം, ഐട്യൂണ്‍സ് നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായി സ്കൈ സോംഗ്സില്‍ ഒറ്റയായ ട്രാക്കുകള്‍ ലഭിക്കില്ല, മറിച്ച് വിവിധ പാക്കേജുകളുടെ വരിക്കാരാകുന്നവര്‍ക്ക് മാത്രമെ സേവനം ലഭിക്കൂ.

സ്കൈ സോംഗ്സ് വരിക്കാരാകാന്‍ മാസത്തില്‍ 6.49 ഡോളര്‍ നല്‍കണം. ഇതുപ്രകാരം 6.49 ഡോളറിനുള്ള ആല്‍ബം ഡൌണ്‍ലോഡ് ചെയ്യാനാകും. ഡിജിറ്റല്‍ മികവോടു കൂടിയാണ് സ്കൈ സോംഗ്സ് ലഭ്യമാക്കുന്നത്. അനധികൃത ഡൌണ്‍ലോഡിംഗിനെ തടയാനുള്ള എല്ലാ സംവിധാനങ്ങളും സ്കൈ സോംഗ്സ് സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്കൈ ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക് ഡേര്‍സി അഭിപ്രായപ്പെട്ടു.
About Writer
WEBDUNIA