1. വാര്‍ത്താലോകം
  2. »
  3. ഐ.ടി
  4. »
  5. ഐ ടി വാര്‍ത്ത
  6. വ്യഭിചാര സൈറ്റ് നിരോധിക്കണമെന്ന് ബ്രിട്ടന്‍

വ്യഭിചാര സൈറ്റ് നിരോധിക്കണമെന്ന് ബ്രിട്ടന്‍

അമേരിക്ക
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യഭിചാര സൈറ്റ് നിരോധിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മന്ത്രാലയം കാലിഫോര്‍ണിയ ഗവര്‍ണര്‍ ആര്‍നോള്‍ഡ് ഷ്വാസ്നഗറിനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ നിരവധി തൊഴിലാളികള്‍ വ്യഭിചാര സൈറ്റ് സന്ദര്‍ശനം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

സ്ത്രീ സുരക്ഷാ വകുപ്പ് മന്ത്രി ഹരിയറ്റ് ഹര്‍മാനാണ് ഇത്തരമൊരു പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകളെ ഏറ്റവും മോശമായി കാണുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് പ്രകാരം ‘പന്തര്‍നെറ്റ്’ പോലുള്ള സൈറ്റുകള്‍ വ്യഭിചാരികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കപടപരമായ വിശ്വാസങ്ങള്‍ക്കും പ്രവര്‍ത്തികര്‍ക്കും കൂട്ടുനില്‍ക്കുന്ന ഇത്തരം സൈറ്റുകള്‍ സ്ത്രീകളുടെ മാന്യതയും അവകാശങ്ങളും ഹനിക്കുകയാണ്. സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ഓരോ വ്യഭിചാരിക്കും റേറ്റ് ചെയ്യാനും അവസരമുണ്ടത്രെ. ആവശ്യക്കാര്‍ക്ക് വേണ്ട സ്ഥലത്ത് വ്യഭിചാരികളെ എത്തിച്ചുക്കൊടുക്കല്‍ ബിസിനസ് നടത്തുന്ന നിരവധി സൈറ്റുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലണ്ടനില്‍ സ്ത്രീകളെ വില്‍പ്പന നടത്താനായി പന്തര്‍നെറ്റില്‍ നിരവധി പേജുകള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.